യുവ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതിക്കെതിരെ വേറെയും കേസുകള്‍; സുനിക്കതിരെ സുഹൃത്ത് പോലീസില്‍ പരാതി നല്‍കി

കുന്നംകുളം: യുവ  നടിയെ  ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനിക്കെതിരേ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. സുനിയുടെ സുഹൃത്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ചൊവ്വന്നൂര്‍ സ്വദേശി  എബിനാണ് സുനിക്കെതിരേ പരാതി നല്‍കിയിരിക്കുന്നത്. ഡ്രൈവര്‍ ആയി ജോലി ചെയ്യുന്ന  എബിന് സുനിയെ നേരത്തെ  പരിചയമുണ്ട്.ലോറി ഡ്രൈവറായി സുനി ജോലി ചെയ്തിരുന്നപ്പോഴാണ് എബിനുമായി സൗഹൃദത്തിലാവുന്നത്.തന്റെ ബൈക്ക് സുനി തട്ടിയെടുത്തുവെന്നാണ് എബിന്‍ നല്‍കിയ കേസ്.

2014ലാണ് കേസിന് ആസ്പദമായ സംഭവം. ഒരാഴ്ചത്തേക്ക് ബൈക്ക് കടം നല്‍കണമെന്നാവശ്യപ്പെട്ട് സുനി എബിനെ സമീപിക്കിക്കുകയായിരുന്നു.

സഹോദരിയുടെ വിവാഹത്തിന് ക്ഷണിക്കാന്‍ പോവാന്‍ ബൈക്ക് ആവശ്യമുണ്ടെന്ന് പറഞ്ഞാണ് സുനി എബിന്റെ അടുത്തെത്തിയത്. കെഎല്‍ 46 ഡി 6155 എന്ന ബൈക്ക് സുനി കൊണ്ടുപോവുകയായിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും സുനി ഇതു തിരിച്ചു നല്‍കിയില്ലെന്ന് എബിന്‍ പരാതിയില്‍ വ്യക്തമാക്കി. പരാതിയില്‍ കേസെടുത്ത് അന്വേഷിക്കാന്‍ പോലീസിനോട് കുന്നംകുളം കോടതി ഉത്തരവിട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം