നെഹ്‌റു കോളേജ് വിദ്യാര്‍ഥി സമരം; സര്‍ക്കാര്‍ ഇടപെടുന്നു.

തൃശൂര്‍: നെഹ്റു കോളെജ് വിദ്യാര്‍ത്ഥി സമരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വിദ്യാര്‍ത്ഥി, രക്ഷകര്‍തൃ ചര്‍ച്ച ഇന്ന് നടക്കും. തൃശൂര്‍, പാലക്കാട് കളക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടക്കുന്നത്. അതേസമയം, നെഹ്റു കോളെജില്‍ വിദ്യാര്‍ത്ഥികളുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കായവര്‍ക്ക് എതിരെ കേസെടുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് നെഹ്റു കോളെജിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ജിഷ്ണു കോപ്പിയടിച്ചതായി വരുത്തി തീര്‍ക്കാനുള്ള ശ്രമവും മര്‍ദ്ദനമേറ്റതായുള്ള സ്ഥരീകരണവും പുറത്തായതോടെ ചെയര്‍മാന്‍ കൃഷ്ണദാസിനും അധ്യാപകര്‍ക്കും എതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കോളെജിലെ വിദ്യാര്‍ത്ഥി പീഡനത്തിന് അറുതി വരുത്തുക, അക്കാദമി കാര്യങ്ങളില്‍ മാനേജ്മെന്റ് ഇടപെടാതിരിക്കുക, വിദ്യാര്‍ത്ഥികളുടെ വ്യക്തി സ്വാതന്ത്ര്യം ഉറപ്പ് വരുത്തുക തുടങ്ങിയ നിരവധി ആവശ്യങ്ങളും വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നുണ്ട്. പാമ്ബാടി നെഹ്റു കോളെജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്ക് പൊലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. കൃഷ്ണദാസ് ഉള്‍പ്പെടെ അഞ്ച് പേരെയാണ് കേസില്‍ പ്രതികളായി ചേര്‍ത്തിരിക്കുന്നത്. വടക്കാഞ്ചേരി കോടതിയില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് സമര്‍പ്പിച്ചു. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം