വഴക്കിട്ട് പോയ ഭാര്യയെ തിരിച്ചുകൊണ്ടുവരുന്നതിനിടെ വഴിയില്‍ വെച്ച് വീണ്ടും വഴക്കിട്ടു; ഭാര്യയോടുള്ള ദേഷ്യം ഭര്‍ത്താവ് തീര്‍ത്തത് മൂന്ന് മക്കളെയും പുഴയിലെറിഞ്ഞുകൊന്ന്

വെബ് ഡെസ്ക്

 

ചിറ്റൂര്‍: ഭാര്യമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഭര്‍ത്താവ് മൂന്ന് മക്കളെയും പുഴയിലെറിഞ്ഞുകൊന്നു. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ചിറ്റൂര്‍ സ്വദേശികളായ വെങ്കടേഷ് അമരാവതി ദമ്പതികളുടെ മക്കളായ പുനീത് (6), സഞ്ചയ് (3), രാഹുല്‍ (മൂന്ന് മാസം) എന്നിവരാണ് മരിച്ചത്.

പുഴയില്‍ മൂന്നു കുഞ്ഞുങ്ങളുടെ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ട നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ആദ്യ ഭാര്യയില്‍ മക്കളില്ലാത്ത വെങ്കടേഷിന്റെ രണ്ടാം ഭാര്യയാണ് അമരാവതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച വഴക്കുണ്ടായതിനേത്തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് കുട്ടികളുമായി പോയ അമരാവതിയെ കഴിഞ്ഞ ദിവസം വെങ്കടേഷ് തിരികെ കൂട്ടിക്കൊണ്ടുവരികയായിരുന്നു.

വഴിമധ്യേ ഇവര്‍ തമ്മില്‍ വീണ്ടും വഴക്കുണ്ടാവുകയും വെങ്കടേഷ് ദേഷ്യത്തില്‍ മക്കളെ പുഴയിലേക്കെറിയുകയുമായിരുന്നു. വെങ്കടേഷ് അമിത മദ്യപാനിയാണെന്നും സംഭവത്തിനു ശേഷം ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം