ആരാണ് ആ മേടം? ഇന്ന് സുനി വമ്പൻ സ്രാവിന്റെയും പേര് വെളിപ്പെടുത്തുമൊ? ആശങ്കയോടെ സിനിമ ലോകം

 

കൊച്ചി: ഇന്ന് പതിനൊന്നു മണിയോടെ പൾസർ സുനി വീണ്ടും എത്തും. വമ്പൻ സ്രാവിന്റെയും പേര് വെളിപ്പെടുത്തുമെന്ന് സുനിയുടെ അഭിഭാഷകൻ അഡ്വക്കറ്റ് ആളൂർ സൂചന നൽകുന്നു. ആരാണ് മേടം , ആശങ്കയോടെ  സിനിമ ലോകം .

റിമാന്റ് കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിൽ സുനിയെ ഇന്ന് കോടതിയിൽ ഹാജരാക്കുകയാണ്.

നടിയെ ആക്രമിച്ച കേസിലെ മാഡത്തിന്റെ പേര് ഇന്ന് വെളിപ്പെടുത്തുമെന്ന് പൾസർ സുനി പറഞ്ഞതിന് പിന്നാലെ, ഇതിനിടെ പൊലീസ് നിരീക്ഷണത്തിലുള്ളവര്‍ തന്നെയാകും പുറത്തുവരാന്‍ പോകുന്ന പേരുകളെന്നാണ് സൂചന. പിസി ജോർജ്ജ് നടൻ മുകേഷിനെ സംശയ മുനയിൽ നിർത്തുമ്പോൾ സുനിയും ആളൂരും നടൻ സിദ്ദിഖിനെ ആണ് സംശയത്തിന്റെ മുൾമുനയിൽ നിറുത്തുന്നത്.

ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്കു മുന്‍പ് കുന്നംകുളം കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനിയുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ ഉണ്ടായത്. മാഡം എന്നത് കെട്ടു കഥയല്ലെന്നും, ആരാണ് മാഡം എന്നുള്ളത് ആലുവയില്‍ കിടക്കുന്ന വി ഐ പി പറയട്ടെ എന്നും സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

വി ഐ പി പറഞ്ഞില്ലെങ്കില്‍ 16-ാം തിയ്യതി താന്‍ അക്കാര്യം വെളിപ്പെടുത്തുമെന്നും സുനി സൂചിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് വമ്പൻ സ്രാവിന്റെ പേരും വെളിപ്പെടുത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ഇന്ന് കോടതിയിൽ രഹസ്യമൊഴി നൽകണമെന്ന ഹർജ്ജിയും സമർപ്പിക്കാനാണ് അഡ്വക്കേറ്റ് ആളൂരിന്റെ പദ്ധതി. ഇതിനിടെ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ നടിക്കെതിരെയുള്ള ഗൂഢാലോചനയില്‍ നടൻ സിദ്ദിഖിന് പ്രധാന പങ്കുണ്ടെന്ന് പള്‍സര്‍ സുനി പൊലീസിനോട് വെളിപ്പെടുത്തിയതായി മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുന്നു.

ഗൂഢാലോചനയില്‍ സിദ്ദിഖ് നേരിട്ടു പങ്കെടുത്തതായും സംഭവം സംബന്ധിച്ച്‌ കാവ്യക്ക് എല്ലാ വിവരങ്ങളും അറിയാമായിരുന്നെന്നും താന്‍ പൊലീസിനെ അറിയിച്ചെന്ന് മുഖ്യപ്രതി സുനില്‍കുമാര്‍ തന്നോട് വ്യക്തമാക്കിയതായി ജയിലില്‍ സന്ദര്‍ശിച്ച അഭിഭാഷകരില്‍ ഒരാൾ വെളിപ്പെടുത്തിയതായി അവർ റിപ്പോർട്ട് ചെയ്യുന്നു.

ഈ നടൻ മൂന്നുമാസമായി പോലീസ് നിരീക്ഷണത്തിലാണെന്നും റിപ്പോർട്ട് ഉണ്ട്. ആക്രമിക്കപ്പെട്ട നടിയോട് ഈ നടനും പകയുണ്ടായിരുന്നതായും പറയുന്നു. പള്‍സര്‍ സുനിയുമായും നല്ല അടുപ്പമുണ്ട് എന്നും സൂചനയുണ്ട്. പുറത്തു വരുന്ന വിവരങ്ങൾ വെച്ച് നിരീക്ഷിക്കുമ്പോൾ ജയിലിൽ കിടക്കുന്ന ദിലീപിനെ മറ്റു സ്രാവുകൾ ബലിയാടാക്കുകയായിരുന്നു എന്ന് വേണം കരുതാൻ. എന്തായാലും സിനിമാ മേഖല ഇന്നത്തെ പൾസർ സുനിയുടെ വെളിപ്പെടുത്തലോടെ കൂടുതൽ പ്രതിസന്ധിയിലാകുമെന്നാണ് സൂചന.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം