സ്വന്തം വിവാഹം ഹാരിസ് കണ്ടത് ഓണ്‍ലൈനില്‍; നിതാഖത് വില്ലനായപ്പോള്‍ പ്രിയതമയ്ക്ക് താലി ചാര്‍ത്തിയത് പെങ്ങള്‍

nikhah-copyസ്വന്തം വിവാഹം ഓണ്‍ലൈനില്‍ കാണേണ്ടി വന്ന വിഷമത്തിലാണ് കൊല്ലം വെളിയം സ്വദേശി ഹാരിസ് ഖാന്‍. നിതാഖത് വില്ലനായതോടെ തന്‍റെ പ്രിയതമയ്ക്ക് സഹോദരി താലി ചാര്‍ത്തുന്നത് അങ്ങ് സൌദിയിലിരുന്ന് ഓണ്‍ലൈനിലൂടെ കാണാന്‍ മാത്രമെ ഹാരിസിന് കഴിഞ്ഞുള്ളൂ. വിവാഹത്തിന് നാട്ടില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. നാട്ടില്‍ എത്തിച്ചേരുമെന്ന് തന്നെയായിരുന്നു അവസാന നിമിഷവും ഹാരിസ് കരുതിയത്‌. എന്നാല്‍ സൌദിയിലെ സ്വദേശി വത്കരണവും നിതാഖാത് മൂലമുള്ള പ്രശ്‌നങ്ങളും യാത്ര മുടക്കി. ഇതോടെ വധുവിന്റെ വീട്ടുകാരുമായി കൂടിയാലോചിച്ചശേഷം വിവാഹം മുന്‍നിശ്ചയപ്രകാരം നടത്തുകയായിരുന്നു.

സൗദിയില്‍ സ്വകാര്യ കമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജറാണ്  ഹാരിസ്. മക്ക കിങ് ഫഹദ് ആശുപത്രിയിലെ നഴ്‌സായ ആലപ്പുഴ സ്വദേശി ഷംലയുമായുള്ള വിവാഹം ഡിസംബര്‍ ഒന്നിന് നടത്തുവാന്‍ നേരത്തെ നിശ്ചയിച്ചതായിരുന്നു.വിവാഹത്തിനായി ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്താനായി ഹാരിസ് തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. എന്നാല്‍ കൂട്ടുകാര്‍ ഒരുക്കിയ ഓണ്‍ലൈന്‍ ലൈവിലൂടെ മിന്നുക്കെട്ടാണ് ഹാരിസ് കണ്ടത്. ഹാരിസിന്റെ സഹോദരി നജിതയാണ് ഷംലയ്ക്ക് മിന്നുകെട്ടിയത്.

haris-606053ഇനി എത്രയും പെട്ടെന്ന് നാട്ടിലെത്തി നിക്കാഹ് കഴിക്കാമെന്ന പ്രതിക്ഷയിലാണ് ഹാരിസ്.വിവാഹത്തിനായി ബുധനാഴ്ച രാത്രിവരെ, നാട്ടിലെത്താമെന്ന പ്രതീക്ഷയിലായിരുന്നു ഹാരിസ്. കമ്പനി അധികൃതരുടെ ഭാഗത്തുനിന്നും അതിനുവേണ്ടിയുള്ള ശ്രമങ്ങളുണ്ടായി. എന്നാല്‍ കമ്പനിയിലെ മൂന്നു സൌദി സ്വദേശികള്‍ പെട്ടെന്ന് ജോലി വിട്ടുപോയത് കമ്പനിയെ പ്രതിസന്ധിയിലാക്കി. ഇതോടെ കമ്പനി നിതാഖാത്തിന്റെ ചുവപ്പന്‍ പട്ടികയില്‍ ഉള്‍പ്പെട്ടതും ഹാരിസിന്റെ താമസരേഖ(ഇക്കാമ) തീര്‍ന്നതും നാട്ടിലെത്താനുള്ള സാധ്യതക്ക് തടസ്സമാകുകയായിരുന്നു. ഹാരിസ് തന്നെയാണ് ഫേസ്ബുക്ക് പോസിറ്റില്‍ തന്റെ വിവാഹത്തെ കുറിച്ച് എഴുതിയത്.ടെശാഭിമാനിയാനാണ് ഇന്നലെ വാര്‍ത്ത പുറത്തുവിട്ടത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം