പെട്രോള്‍ പമ്പ് ഉടമകള്‍ കടുത്ത തീരുമാനത്തിലേക്ക്; രാത്രി കാലങ്ങളിലും ഞായറാഴ്ചകളിലും ഇനി പെട്രോള്‍ ഇല്ല

Petrol-pumpഡല്‍ഹി : നവംബര്‍ 5 മുതല്‍ രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണി വരെ മാത്രമെ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്ന് കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ് (സി ഐ പി ഡി) ഭാരവാഹികള്‍ അറിയിച്ചു. ഞായറാഴ്ചകളിലും മറ്റു സര്‍ക്കാര്‍ പൊതു അവധി ദിവസങ്ങളിലും പമ്പുകള്‍ തുറക്കില്ല.
  പമ്പുടമകളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 15ന് രാജ്യവ്യാപകമായി പമ്പുകള്‍ അടച്ചിട്ട് സമരം ചെയ്യുമെന്നും സി ഐ ഡി പി ഭാരവാഹികള്‍ അറിയിച്ചു. കമ്മീഷന്‍ തുക വര്‍ദ്ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് രണ്ടു ദിവസമായി രാജ്യത്തെ പെട്രോള്‍ പമ്പുടമകള്‍ ഇന്ധനമെടുക്കുന്നില്ല. പെട്രോള്‍ പമ്പുകളുടെ ഈ കടുത്ത തീരുമാനം സാധാരണ യാത്രക്കാരേ ദുരിതത്തിലാക്കുമെന്നതില്‍ സംശയമില്ല. പൊതുഗതാഗത സംവിധാനത്തെയും പമ്പുടമകളുടെ ഈ തീരുമാനം കാര്യമായി ബാധിക്കുമെന്നും തീര്‍ച്ചയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം