അതിയായ നന്ദിയുണ്ടെന്ന് പി.യു ചിത്ര; പൂര്‍ണ പിന്തുണയെന്ന് മുഖ്യമന്ത്രി

പാലക്കാട്: കേരളത്തിലെ എല്ലാവരുടെയും പ്രാര്‍ഥനയുടെ ഫലമാണു ലോകഅത്ലറ്റിക് മീറ്റില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവെന്നും ഇതില്‍ അതിയായ നന്ദിയുണ്ടെന്നും കായിക താരം പി.യു. ചിത്ര. മീറ്റില്‍ പങ്കെടുക്കാന്‍ പറ്റുമോ എന്നറിയില്ല, ഇനി ഫെറേഷന്‍ തീരുമാനിക്കണം. എങ്കിലും വലിയ പ്രതീക്ഷയുണ്ടെന്നും താരം പറഞ്ഞു. ഊട്ടിയില്‍ പരിശീലനം നടത്തുകയാണ് ചിത്ര.

നിഷേധിക്കപ്പെട്ട നീതി ഹൈക്കോടതി വിധിയിലൂടെ ചിത്രയ്ക്ക് ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ആര്‍ക്കും ബോധ്യപ്പെടാത്ത വിചിത്ര കാരണങ്ങള്‍ ഉന്നയിച്ച് ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പി.യു. ചിത്രക്ക് അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അവസരം നിഷേധിച്ചതിതിനെതിരെ സ്‌പോര്‍ട്‌സിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ആളുകളും പ്രതിഷേധത്തിലായിരുന്നു.

ചിത്രയെ ലോകമീറ്റില്‍ പങ്കെടുപ്പിക്കണമെന്ന് ഇപ്പോള്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കയാണ്. വിധി എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. എഎഫ്‌ഐ കടുത്ത അനീതിയാണ് കാണിച്ചതെന്ന് ഹൈക്കോടതിയും സ്ഥിരീകരിച്ചു. ലോക മീറ്റില്‍ ചിത്ര തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രക്ക് കേരള സര്‍ക്കാരിന്റെയും ജനങ്ങളുടെയും എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും പിണറായി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം