ഒന്‍പതാം വയസ്സില്‍ ശബരിമലയിലേക്ക് പോയി ; 10 വയസ്സി ന് മുന്‍പും ആവര്‍ത്തവുമുണ്ടാകില്ലെന്ന് കണ്ടു പിടിക്കുന്ന യന്ത്രമുണ്ടോയെന്ന് ഡോ: പി ഗീത

 കോഴിക്കോട് (നാദാപുരം):  ഒന്‍പതാം വയസ്സില്‍ ശബരിമലയിലേക്ക് പോയി 18 ാം പടി കയറിയിട്ടുണ്ടെന്നും 10 വയസ്സിനും മുന്‍പും 50വയസ്സിനും ഇടയിലും സ്ത്രീകള്‍ക്ക് ആവര്‍ത്തവുമുണ്ടാകില്ലെന്ന് കണ്ടു പിടിക്കാന്‍ എന്ത് യന്ത്രമാണ് ശബരിമല സ്ത്രീ  ്പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ കൈയിലുള്ളതെന്ന് അവര്‍ ചോദിച്ചു.

സദസ്സ് ഇളകി മറിഞ്ഞ് കൈയടിച്ചു.മാസ്റ്റേഴ്‌സ് അക്കാദമി കല്ലാച്ചിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. സമീപകാല കോടതി വിധികളും ജനാധിപത്യ സമൂഹവും എന്ന വിഷയത്തില്‍ ഇല്ലത്ത് കോംപ്ലകസിലായിരുന്നു സെമിനാര്‍.ഞാന്‍ ഇങ്ങനെയൊക്കെ പറഞ്ഞത് കൊണ്ട് എന്നെ അക്രമിക്കാന്‍ ഉദ്യേശിക്കുന്നനവരോട് മലപ്പുറത്തെ തന്റെ വീട്ടിലേക്ക് അവര്‍ സ്വാഗതം ചെയ്തു.

ഈ പരാമര്‍ശത്തോട് അസ്വസ്ഥാനായ മോഡറേറ്റര്‍ പി ഗീതയോട് പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടു.താന്‍ സംസാരിക്കുമ്പോള്‍ എന്ത് പറയണമെന്ന സ്വാതന്ത്യം അനുവദിക്കുന്നില്ലെങ്കില്‍ ആരുടേയും ഔദാര്യത്തില്‍ ഇവിടെ സംസാരിക്കുന്നില്ലെന്നും ഒരു പക്ഷേ സ്ത്രീയാകുന്നത് കൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്നും പറഞ്ഞ് അവര്‍ വേദി വിട്ടു.

സദസ്സ് ഒന്നടങ്കം ഗീത ടീച്ചര്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മോഡറേറ്റര്‍ വഴങ്ങിയില്ല. ഇതോടെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള സദസ്സിലെ ഭുരിഭാഗവും പേരും സെമിനാറില്‍ നിന്നും വിട്ടു നിന്നു.കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായി ഐ രാജനായിരുന്നു മോഡറേറ്റര്‍. കൊളത്തൂര്‍ അദ്വൈതാശ്രമമം പ്രസിഡന്റ്  എം കെ രവീന്ദ്രനാഥ് , അഡ്വ എം സിജു എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം