അമിത്ഷായുടെ മോഹം അതിമോഹമാണെന്ന് കോടിയേരി

തിരുവനന്തപുരം: വരുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഒരു സീറ്റിലെങ്കിലും വിജയം ഉറപ്പാക്കണമെന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മോഹം വിലപ്പോകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
കേരളത്തിനു കേന്ദ്രമന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കണമെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഒരു സീറ്റിലെങ്കിലും വിജയം ഉറപ്പാക്കണമെന്നാണ് അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്തുവില കൊടുത്തും കേരളത്തിൽനിന്നു പാർലമെന്‍റിലേക്ക് ഒരാളെ എത്തിക്കാൻ കഴിയണമെന്നും അമിത് ഷാ പറഞ്ഞു.

അമിത് ഷായുടെ മോഹം ഇവിടെ വിലപ്പോകില്ല. അത് അതിമോഹമാണ്.തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപി കോർപ്പറേറ്റുകളിൽ നിന്നും പിരിച്ച കോടികൾ കേരളത്തിൽ ഒഴുക്കുകയാണ്. ബിജെപിയുടെ നീക്കങ്ങളെ കോണ്‍ഗ്രസ് കണ്ടില്ലെന്നു നടിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം