കൊച്ചി ബോട്ടപകടം; ആംബർ കപ്പലിൽ പരിശോധന തുടരുന്നു

കൊച്ചി: കഴിഞ്ഞ ദിവസം  കൊച്ചിയില്‍ ബോട്ടപകടത്തില്‍ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍  കോസ്റ്റൽ പോലീസിന്‍റെ കസ്റ്റഡിയിലുണ്ടായിരുന്ന ആംബർ കപ്പലിൽ അധികൃതരുടെ പരിശോധന. ബോട്ട് തകർത്തത് ആംബർ തന്നെയെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധനകൾ വേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. അപകടത്തിനു കാരണം ആംബർ ആണോ എന്നു പരിശോധിക്കുന്നതിന്‍റെ ഭാഗമായി കപ്പലിന്‍റെ വോയേജ് ഡാറ്റ റെക്കോർഡർ പിടിച്ചെടുക്കുമെന്നാണ് റിപ്പോർട്ട്.
ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗും കോസ്റ്റൽ പോലീസുമാണ് കപ്പലിൽ പരിശോധന നടത്തുന്നത്. കപ്പലിന്‍റെ ക്യാപ്റ്റനേയും ജീവനക്കാരേയും പോലീസ് ചോദ്യം ചെയ്തേക്കും. അപകടം നടക്കുന്പോൾ ഏഴ് കപ്പലുകൾ പരിസരത്തുണ്ടായിരുന്നു.

അ​പ​ക​ട​ത്തി​ല്‍ കാ​ണാ​താ​യ അ​സം സ്വ​ദേ​ശി മോ​ത്തി ദാ​സി​നെ(​മൂ​ര്‍​ത്തി-25) ക​ണ്ടെ​ത്താ​നു​ള്ള തി​രി​ച്ചി​ല്‍ തു​ട​രുകയാണ്. നാ​വി​ക സേ​ന​യ​ട​ക്ക​മു​ള്ള​വ​ര്‍ അ​ഞ്ചു ബോ​ട്ടു​ക​ളി​ലാ​യി രാ​വി​ലെ ആ​റു മ​ണി മു​ത​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​ണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം