വെറുതെയങ്ങ് കേറി കെട്ടിയതല്ല; ദിലീപേട്ടനെ കെട്ടാന്‍ ഒരു കാരണമുണ്ട്; ആ രഹസ്യം വെളിപ്പെടുത്തി കാവ്യ

kavya-madhavan-picture-11പ്രവചനം പോലെതന്നെ ദിലീപ് കാവ്യ വിവാഹം നടന്നപ്പോള്‍ ഏറെ കാലമായി പുകഞ്ഞുകൊണ്ടിരുന്ന വിവാദങ്ങളാണ് കെട്ടടങ്ങിയത്. സിനിമയിലെതുപോലെതന്നെ സസ്പ്പന്‍സ് നിറഞ്ഞതായിരുന്നു ഇരുവരുടെയും വിവാഹം. ഗോസ്സിപ്പുകൊളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത വിവാഹം കഴിഞ്ഞതോടെ ശക്തിപ്പെടുകയായിരുന്നു. സോഷ്യല്‍ മീഡിയ ഒന്നടങ്കം പറഞ്ഞു. അതെ ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ വാദങ്ങളൊക്കെ തെറ്റാണെന്ന് പറഞ്ഞുകൊണ്ട് കാവ്യാ മാധവന്‍ രംഗത്തെത്തിയിരിക്കുകയാണ്.
manju warrier response dileep kavya madhavan marriage
manju warrier response dileep kavya madhavan marriage

വെറുതെയങ്ങ് കേറി കെട്ടിയതല്ല, ദിലീപേട്ടനെ കെട്ടാന്‍ ഒരുപാട് കാരണങ്ങളുണ്ട് എന്നാണു താരം സ്റ്റാര്‍ ആന്‍ഡ്‌ സ്റ്റൈല്‍ ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.  എല്ലാം അപ്രതീക്ഷിതമായിരുന്നു. ഞാനും ദിലീപേട്ടനും ഒന്നിക്കണമെന്ന് ഞങ്ങളേക്കാള്‍ ആഗ്രഹിച്ചത് ഞങ്ങളെ സ്‌നേഹിക്കുന്നവരായിരുന്നു. കല്ല്യാണത്തെപ്പറ്റി ആളുകള്‍ ചോദിക്കുമ്പോള്‍ ഞാന്‍ ഒഴിഞ്ഞുമാറും. ജീവിതത്തില്‍ ഒരു കൂട്ടിനുവേണ്ടി പല തരത്തിലും അന്വേഷണം നടന്നു. ആ ആലോചനയാണ് ഒടുവില്‍ ദിലീപേട്ടനില്‍ എത്തിയത്. എന്നെ നന്നായി അറിയുന്ന ഒരാള്‍ എന്ന നിലയില്‍ ആ ബന്ധത്തിന് ആരും എതിരു നിന്നില്ല. ഞങ്ങളെക്കുറിച്ച് ഗോസിപ്പുകള്‍ ഉണ്ടായ കാലത്ത് കല്ല്യാണത്തെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിരുന്നേയില്ല. സിനിമയില്‍ എന്റെ അടുത്ത സുഹൃത്തായിരുന്നു ദിലീപേട്ടന്‍. എന്തു കാര്യവും മനസ്സില്‍ സൂക്ഷിക്കാന്‍ കൊടുത്താല്‍ അതവിടെയുണ്ടാകും. ഒരാഴ്ച മുന്‍പാണ് വിവാഹാലോചന നടന്നത്. ജാതക ചേര്‍ച്ച നോക്കി. നല്ല ചേര്‍ച്ച. പിന്നെ എല്ലാം വളരെ പെട്ടന്നായിരന്നു. അടുത്ത ബന്ധുക്കള്‍ പോലും തലേദിവസമാണ് അറിഞ്ഞത്- കാവ്യ പറഞ്ഞു. ഇതൊക്കെ ഇരുവരുടെയും ആരാധകര്‍ വിശ്വസിക്കുമോ എന്ന് അറിയില്ല. കാരണം മഞ്ജുവിന്റെ ജീവിതം തകര്‍ത്ത പെണ്ണ് എന്നാണ് കാവ്യയെക്കുറിച്ച് അവരിപ്പോഴും വിശേഷിപ്പിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം