കര്‍ണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക്;വമ്പന്‍ പ്രചരണ ക്യാംപുകള്‍ക്ക് ശേഷം ജനങ്ങള്‍ ഇന്ന് വിധിയെഴുതും

കര്‍ണാടക: കോണ്‍ഗ്രസും ബിജെപിയും നടത്തിയ വമ്പന്‍ പ്രചരണ ക്യാംപുകള്‍ക്ക് ശേഷം ജനങ്ങള്‍ ഇന്ന് വിധിയെഴുതും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ  ഗതി പ്രവചിച്ചേക്കാവുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്.

224ല്‍ 222 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. പ്രചരണത്തില്‍ നേടിയ നേരിയ മുന്‍തൂക്കം കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്. അതേസമയം, അവസാന നിമിഷം പ്രചരണത്തില്‍ അല്‍പ്പം പിന്നോട്ട് പോയത് ബിജെപിക്ക് ആശങ്കയുണ്ടാകുന്നു. 15നാണ് വോട്ടെണ്ണല്‍. അതിന് മുമ്പ് തന്നെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്ത് വരും.

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും വോട്ടിങ് രസീത് (വിവിപാറ്റ്) യന്ത്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെക്കുമെന്നാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വിലയിരുത്തലുകള്‍. അതേസമയം, ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നാല്‍ നിര്‍ണായക ശക്തിയാകാന്‍ ജവതാദള്‍ എസും രംഗുണ്ട്.

ബെംഗളൂരുവിലെ വിജയനഗറില്‍ ബിജെപി സ്ഥാനാര്‍ത്ഥി ബിഎന്‍ വിജയകുമാര്‍ മരിച്ചതിനെ തുടര്‍ന്നും ആര്‍ആര്‍ നഗരത്തില്‍ പതിനായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചതിനാലും ഈ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റി. 5.12 കോടി വോട്ടര്‍മാരാണ് ഇന്ന് ബൂത്തുകളിലെത്തുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം