കര്‍ക്കടകത്തിലെ ആരോഗ്യ സംരക്ഷണവും ഔഷധകഞ്ഞികളും

വെബ് ഡെസ്ക്

Loading...

ആരോഗ്യ സംരക്ഷണത്തിന്റെ കാലമാണ് കർക്കടക മാസം.കർക്കടക കഞ്ഞി ഏറ്റവും പ്രധാനപ്പെട്ടതും .
നമ്മുടെ നാട്ടില്‍ ഇപ്പോള്‍ നടപ്പിലുള്ള രീതി പ്രമുഖ കമ്പനിയുടെ കഷായക്കഞ്ഞി കിറ്റില്‍ നിന്നും അരിയും മരുന്നുപൊടിയും എടുത്ത് പാക്കറ്റിലെ കുറിപ്പുപ്രകാരം ഉണ്ടാക്കി നാലു ടീസ്പൂണ്‍ വീതം വീട്ടിലെ എല്ലാവര്‍ക്കും മൃഷ്ടാനമായ പ്രാതലിന് ശേഷം നല്‍കുക എന്നതാണ്. പലരും ഉലുവയുടെയും മറ്റു മരുന്നുകളുടെയും ചുവകൊണ്ട് പകുതി കഴിച്ച് മാറ്റി വെക്കും. എല്ലാവര്‍ഷവും കഷായക്കഞ്ഞി കുടിക്കാറുണ്ട് എന്ന് ഊറ്റം കൊള്ളുകയും ചെയ്യും.

Image result for കര്‍ക്കടകത്തിലെ ഔഷധക്കഞ്ഞികള്‍

ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നത് അങ്ങനെയല്ല. ഒരു ആഹാരക്കാലം കഞ്ഞിയായിരിക്കണം. അതായത് പ്രാതല്‍ ഒഴിവാക്കി കഞ്ഞി കുടിക്കണമെന്നര്‍ത്ഥം. ഇങ്ങനെ 14 ദിവസം (ഒരു ഋതുസന്ധി) ശീലിക്കുന്നത് മഴക്കാല രോഗങ്ങളെ ചെറുക്കുകയും ശരീരബലത്തെ കൂട്ടുകയും ചെയ്യും. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളില്‍ പകര്‍ച്ചപ്പനി രോഗികളെ ചികിത്സിച്ചപ്പോള്‍ മനസ്സിലായത് മസാല/ഫാസ്റ്റ് ഫുഡ് ആഹാരരീതി ശീലിച്ചവരില്‍ പകര്‍ച്ചപ്പനി സാധ്യത കൂടുതലാണ് എന്നാണ്.

Image result for കര്‍ക്കടകത്തിലെ ഔഷധക്കഞ്ഞികള്‍

ആരോഗ്യസംരക്ഷണം കര്‍ക്കടകത്തില്‍

ആയുര്‍വേദ സിദ്ധാന്തമനുസരിച്ച് ഓരോ പ്രത്യേക ഋതുക്കളിലും വര്‍ദ്ധിക്കുന്ന ദോഷങ്ങളെ രോഗകാരണമാകുന്ന രീതിയില്‍ കോപിക്കുന്നതിന് മുന്‍പ് ചികിത്സിച്ചു പുറത്തു കളയണം. ഇതിനെ ഋതു ശോധനം എന്നു വിളിക്കാം. ഇതില്‍ മഴക്കാല ചികിത്സക്ക് മാത്രം ഒരു വാണിജ്യ സ്വഭാവം വന്നത് ശാസ്ത്രയുക്തമല്ല. വേനല്‍ക്കാലത്ത് വര്‍ദ്ധിക്കുന്ന വാതത്തെ വസ്തി (ഔഷധ എനിമ)യിലൂടെ പുറത്തു കളയണം.

Image result for കർക്കിടകത്തിലെ ആരോഗ്യസംരക്ഷണം
യഥാര്‍ത്ഥത്തില്‍ കേരളത്തിലെ കാലാവസ്ഥയില്‍ വാതപിത്ത വൃദ്ധിയാണ് ഗ്രീഷ്മത്തില്‍ ഉണ്ടാവുക. അതിനാല്‍ തന്നെ മൃദുവായി വയറിളക്കുന്നത് മഴത്തുടക്കത്തി ഏറെ ഗുണം ചെയ്യും. അവിപത്തിചൂര്‍ണം, ഗന്ധര്‍വ്വ ഹസ്താദി, ആവണക്കെണ്ണ, തൃവൃത്‌ലേഹ്യം തുടങ്ങിയവ വയറിളക്കാന്‍ അവസ്ഥാനുസരേണ ഉപയോഗിക്കാവുന്നതാണ്.
മഴക്കാല പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയുര്‍വേദ ആസ്പത്രികളില്‍ നിന്ന് ഋതുശോധനാ ചൂര്‍ണങ്ങള്‍ നല്‍കി വയറിളക്കിയപ്പോള്‍ പകര്‍ച്ചപ്പനികള്‍ കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. കനത്തചൂടില്‍ നിന്ന് ആദ്യമായി മഴ പെയ്യുന്ന രണ്ടാഴ്ചകളിലാണ് മൃദുവായി വയറിളക്കേണ്ടത്. വസ്തി ചികിത്സ ഉത്തമമാണെങ്കിലും ആസ്പത്രികളെ ആശ്രയിക്കേണ്ട ബുദ്ധിമുട്ടുണ്ട്.

Loading...