പീഡിപ്പിക്കപ്പെട്ട നടിയുടെ  ദൃശ്യങ്ങള്‍ നല്‍കുന്നത് സ്വകാര്യതയെ ബാധിക്കുമെന്ന്   ഹൈക്കോടതി

കൊച്ചി: പീഡിപ്പിക്കപ്പെട്ട നടിയുടെ  ദൃശ്യങ്ങള്‍ നല്‍കുന്നത് സ്വകാര്യതയെ ബാധിക്കുമെന്ന്   ഹൈക്കോടതി .  കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി തിങ്കളാഴ്ചത്തേക്ക് പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റി.

പ്രോസിക്യൂഷനും ദിലീപിന്റെ അഭിഭാഷകനും വാദത്തിനായി കൂടുതല്‍ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഹര്‍ജി മാറ്റിയത്.

ദൃശ്യങ്ങള്‍ നല്‍കുന്നത് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ സ്വകാര്യതയെ ബാധിക്കും. ഈ സാഹചര്യത്തില്‍ ദിലീപിന്റെ ആവശ്യം അംഗീകരിക്കരുത് എന്നാണ് അന്വേഷണസംഘത്തിന്റെയും സര്‍ക്കാരിന്റെയും നിലപാട്.

ഹൈകോടതിയിലെ ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ വിചാരണ തുടങ്ങരുതെന്ന ദിലീപിന്റെ ആവശ്യം സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഒഴികെയുള്ള മുഴുവന്‍ രേഖകളും ഫോറന്‍സിക് പരിശോധനാ ഫലങ്ങളും വൈദ്യപരിശോധന ഫലങ്ങളും ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് നല്‍കാമെന്ന് കഴിഞ്ഞ ദിവസം എറണാകുളം സെഷന്‍സ് കേടതി അറിയിച്ചിരുന്നു.

ദൃശ്യങ്ങള്‍ നല്‍കുന്നതില്‍ ഹൈക്കോടതി തീരുമാനിക്കട്ടെ എന്നുമായിരുന്നു സെഷന്‍സ് കോടതി വ്യക്തമാക്കിയിരുന്നത്.

ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയെ പ്രോസിക്യുഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ദൃശ്യങ്ങള്‍ പ്രതിക്ക് ലഭിക്കുന്നത് നടിയുടെ സുരക്ഷയെയും സ്വകാര്യതയേയും ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം