ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിനായി ബിജെപിക്ക് എഎപിയുടെ വെല്ലുവിളി

aap

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുവാന്‍ ബിജെപിക്ക് എഎപിയുടെ വെല്ലുവിളി. ഡല്‍ഹിയില്‍ ഒരു ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ ശ്രമിക്കാതെ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ബിജെപിയോട് എഎപി ആവശ്യപ്പെട്ടുന്നത്. ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ ഗവര്‍ണര്‍ നജീബ് ജംഗ് ക്ഷണിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സമയത്താണ് എഎപിയുടെ ആവശ്യം. ബിജെപി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കുതിര കച്ചവടം നടത്തുകയാണെന്ന് എഎപി നേതാവ് മനീഷ് സിസോഡിയ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് തങ്ങള്‍ തെളിവുകള്‍ നല്‍കിയിട്ടുണ്ടെന്നും സിസോഡിയ പറഞ്ഞു. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ ഗവര്‍ണറുടെ അഭിപ്രായം രാഷ്ട്രപതി ആരാഞ്ഞിരുന്നു. ബിജെപി സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ള മറ്റ് ആളുകളെ കൂട്ടുപിടിച്ചു സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എഎപിയില്‍ വിമത സ്വരം ഉയര്‍ത്തുന്ന ചിലരെയും തങ്ങളോടൊപ്പം ചേര്‍ക്കുവാനും ബിജെപി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അതിനിടെ, വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് സുപ്രീംകോടതി രംഗത്ത് എത്തി. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് എന്തിനാണ് ഇത്രതാമസമെന്നും കോടതിയുടെ ഭരണഘടനാ ബഞ്ച് ചോദിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം