വേ​ന​ൽ​ക്കാ​ല രോ​ഗ​ങ്ങ​ൾ;കു​ഞ്ഞു​ങ്ങ​ളും പ്ര​മേ​ഹ​രോ​ഗി​ക​ളും ചി​ക്ക​ൻ പോ​ക്സി​നെ കൂ​ടു​ത​ൽ സൂ​ക്ഷി​ക്ക​ണം

വേ​ന​ൽ​ക്കാ​ല രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​ പൊ​തു​ജ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് നിർദേശിച്ചു. മ​ഞ്ഞ​പ്പി​ത്തം, ചി​ക്ക​ൻ പോ​ക്സ്, ചെ​ങ്ക​ണ്ണ് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്കു വേ​ന​ൽ​ക്കാ​ല​ത്ത് സാ​ധ്യ​ത​യേ​റെ​യാ​ണ്.

മ​ഞ്ഞ​പ്പി​ത്തം പ്ര​ധാ​ന​മാ​യും പ​ക​രു​ന്ന​തു വെ​ള്ള​ത്തി​ലൂ​ടെ​യും ആ​ഹാ​ര​ത്തി​ലൂ​ടെ​യു​മാ​ണ്. പ​നി, ഛർ​ദി, ക്ഷീ​ണം, വി​ശ​പ്പി​ല്ലാ​യ്മ, ത​ല​ക്ക​റ​ക്കം, മൂ​ത്ര​ത്തി​ൽ മ​ഞ്ഞ​നി​റം തു​ട​ങ്ങി​യ​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ.

വൃ​ത്തി​യു​ള്ള ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ൾ ക​ഴി​ക്കു​ക, തി​ള​പ്പി​ച്ച വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക. തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ലെ മൂ​ത്ര​വി​സ​ർ​ജ​നം ഒ​ഴി​വാ​ക്കു​ക, കി​ണ​ർ വെ​ള്ളം നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക, സെ​പ്റ്റി​ക് ടാ​ങ്കും കി​ണ​റും ത​മ്മി​ൽ ശി​പാ​ർ​ശ ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന അ​ക​ല​മു​ണ്ടെ​ന്നു ഉ​റ​പ്പു വ​രു​ത്തു​ക, ആ​ഹാ​ര സാ​ധ​ന​ങ്ങ​ൾ അ​ട​ച്ചു സൂ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും ശ്ര​ദ്ധി​ക്കേ​ണ്ട​ത്.

വ​ർ​ധി​ച്ചാ​ൽ പ്ര​ശ്ന​മാ​കു​ന്ന രോ​ഗ​മാ​ണ് ചി​ക്ക​ൻ​പോ​ക്സ്. ചു​മ​യോ, ക​ഫ​ക്കെ​ട്ടോ ഉ​ണ്ടെ​ങ്കി​ൽ ചി​ക്ക​ൻ പോ​ക്സ് ന്യൂ​മോ​ണി​യ​യാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്. കു​ഞ്ഞു​ങ്ങ​ളും പ്ര​മേ​ഹ​രോ​ഗി​ക​ളും ചി​ക്ക​ൻ പോ​ക്സി​നെ കൂ​ടു​ത​ൽ സൂ​ക്ഷി​ക്ക​ണം.

ദേ​ഹ​ത്ത് കു​മി​ള​ക​ൾ വ​രു​ക, പ​നി, പി​ൻ​ഭാ​ഗ​ത്ത് വേ​ദ​ന, വ​യ​ർ​വേ​ദ​ന, ക്ഷീ​ണം, ശ​രീ​ര വേ​ദ​ന, വി​റ​യ​ൽ, ചൊ​റി​ച്ചി​ൽ തു​ട​ങ്ങി​യ​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ. രോ​ഗം വ​ന്നാ​ൽ ഉ​ട​ൻ ത​ന്നെ ചി​കി​ത്സ ചെ​യ്യു​ക. ഹോ​മി​യോ​പ്പ​തി, അ​ലോ​പ്പ​തി ചി​കി​ത്സ​ക​ളാ​ണ് ന​ല്ല​ത്. ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക. ഭ​ക്ഷ​ണ ക്ര​മീ​ക​ര​ണം വേ​ണം.

രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ന്ന വ്യ​ക്തി​യി​ൽ നി​ന്നു നി​ശ്ചി​ത അ​ക​ലം പാ​ലി​ക്കു​ക. രോ​ഗി ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ൾ, പാ​ത്ര​ങ്ങ​ൾ മ​റ്റു വ​സ്തു​ക്ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക. കു​ത്തി​വ​യ്പ്പിലൂ​ടെ ഈ ​രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാം.

ഡോ​ക്ട​റെ ക​ണ്ടു നി​ർ​ദേ​ശി​ക്കു​ന്ന രീ​തി​യി​ൽ കു​ത്തി​വ​യ്പ്പുക​ൾ എ​ടു​ക്ക​ണം. വ​ലി​യ പ​നി​യോ, വ​യ​റി​ള​ക്ക​മോ, ഛർ​ദി​യോ മ​റ്റു കാ​ര്യ​മാ​യ അ​സു​ഖ​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ൽ ചി​കി​ത്സി​ക്കു​ക. തു​ട​ങ്ങി​യ​വ​യാ​ണ് രോ​ഗം വ​ന്നാ​ൽ ചെ​യ്യേ​ണ്ട​ത്.

വേ​ന​ൽ​ക്കാ​ല​ത്ത് സ​ർ​വ സാ​ധ​ര​ണ​യാ​യി പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന രോ​ഗ​മാ​ണ് ചെ​ങ്ക​ണ്ണ്. ക​ണ്ണി​നു ചൂ​ടും പൊ​ടി​യു​മേ​ൽ​ക്കു​ന്പോ​ഴാ​ണ് ചെ​ങ്ക​ണ്ണ് ഉ​ണ്ടാ​കു​ന്ന​ത്. വൈ​റ​സു​ക​ൾ കൊ​ണ്ടാ​ണ് സാ​ധാ​ര​ണ ചെ​ങ്ക​ണ്ണ് ഉ​ണ്ടാ​കു​ന്ന​ത്.

ക​ണ്ണി​നു ചു​വ​പ്പു​നി​റം ഉ​ണ്ടാ​വു​ക, ചൊ​റി​ച്ചി​ൽ, ക​ണ്‍​പോ​ള​ക​ൾ ത​ടി​ക്കു​ക, ക​ണ്ണി​ൽ നി​ന്നും വെ​ള്ളം വ​രി​ക തു​ട​ങ്ങി​യ​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ. രോ​ഗം വ​ന്നാ​ൽ ടി.​വി കാ​ണു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക, രോ​ഗി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക, ക​ണ്ണി​നു ചൂ​ട് ത​ട്ടാ​തെ സൂ​ക്ഷി​ക്കു​ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ചെ​യ്യേ​ണ്ട​ത്.

രോ​ഗം വ​രാ​തി​രി​ക്കാ​ൻ ക​ണ്ണും കൈ​ക​ളും എ​പ്പോ​ഴും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക, ചെ​ങ്ക​ണ്ണ് ഉ​ള്ള​വ​രു​ടെ അ​ടു​ത്ത് പോ​കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ശ്ര​ദ്ധി​ക്കേ​ണ്ട​ത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം