ജാതിയുടെ പേരിലുള്ള അക്രമം എത്രനാള്‍ തുടരും ; ഗു​ജ​റാ​ത്തി​ൽ വീ​ണ്ടും ദ​ളി​ത​നു കു​ത്തേ​റ്റു

അ​ഹ​മ്മ​ദാ​ബാ​ദ്:  മീ​ശ വ​ച്ചെന്നരോപിച്ച്  ഗു​ജ​റാ​ത്തി​ൽ  ദ​ളി​ത് കൗ​മാ​ര​ക്കാ​ര​നു കു​ത്തേ​റ്റു.   ഗു​ജ​റാ​ത്തി​ൽ  ഇതാദ്യമല്ല ഇതിനുമുന്‍പും മീശവച്ചെന്ന്  പറഞ്ഞു യുവാക്കള്‍ക്ക് നേരെ അക്രമം ഉണ്ടായിരുന്നു.

 

 ഗാ​ന്ധി​ന​ഗ​റി​ല്‍  ചൊ​വ്വാ​ഴ്ച വൈ​കി​ടട്ടോടെയാണ് കൗ​മാരക്കാരനെ  അക്രമികള്‍ കുത്തി പരിക്കേല്‍പ്പിച്ചത്. ഉ​യ​ർ​ന്ന ജാ​തി​ക്കാ​രാ​യി ക​രു​തു​ന്ന ദ​ർ​ബാ​റു​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നു ക​രു​തു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം ബോ​ർ​സാ​ദി​ൽ ക്ഷേ​ത്ര​ത്തി​ൽ നൃ​ത്തം ക​ണ്ടെ​ന്നാ​രോ​പി​ച്ച് ഉ​യ​ർ​ന്ന ജാ​തി​ക്കാ​ർ ദ​ളി​ത് യു​വാ​വി​നെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു.താഴ്ന്ന ജാതിയിലുള്ളവര്‍ക്ക് അമ്പലത്തിലും അവിടെയുള്ള പരിപാടികളും കാണാന്‍ അര്‍ഹതയില്ലെന്നു  പറഞ്ഞായിരുന്നു കൊലചെയ്തത്.

സെ​പ്റ്റം​ബ​ർ 25നു ​ലിം​ബോ​ദ​ര ഗ്രാ​മ​ത്തി​ൽ സ​മാ​ന​സം​ഭ​വ​മു​ണ്ടാ​യി. മീ​ശ വ​ച്ച​തി​ന്‍റെ പേ​രി​ൽ പീ​യൂ​ഷ് പാ​ർ​മ​ർ(24) എ​ന്ന ദ​ളി​ത വി​ഭാ​ഗ​ക്കാ​ര​നെ മേ​ൽ​ജാ​തി​ക്കാ​ർ മ​ർ​ദി​ച്ചു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം