നൂറാം ടെസ്റ്റ്‌; ബ്രണ്ടണ്‍ മക്കല്ലം പൂജ്യത്തിന് പുറത്ത്

brendon mmccullumവെല്ലിംഗ്ടണ്‍: കരിയറിലെ നൂറാം ടെസ്റില്‍ ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടണ്‍ മക്കല്ലം പൂജ്യത്തിനു പുറത്തായി. തന്റെ വിരമിക്കല്‍ പരമ്പരയിലെ ആദ്യ ടെസ്റില്‍ ഓസ്ട്രേലിയയ്ക്കെതിരേയാണ് കിവീസ് നായകന്‍ പൂജ്യത്തില്‍ വീണത്. ആദ്യം ദിനം ബാറ്റ് ചെയ്ത കിവീസിനായി അഞ്ചാമനായി ക്രീസിലെത്തിയ മക്കല്ലം ഏഴ് പന്തുകള്‍ നേരിട്ടു. പേസര്‍ ജോഷ് ഹേസില്‍വുഡിന്റെ പന്തില്‍ ഡേവിഡ് വാര്‍ണര്‍ പിടിച്ചാണ് മക്കല്ലം മടങ്ങിയത്. അവസാന ടെസ്റ് പരമ്പരയിലും മക്കല്ലത്തിന്റെ വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകര്‍ ഇതോടെ നിരാശരായി. മക്കല്ലത്തെ സംബന്ധിച്ച് നിരവധി പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു മത്സരം. ന്യൂസിലന്‍ഡ് നായകന്റെ തുടര്‍ച്ചയായ നൂറാം ടെസ്റാണിത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരുതാരം തുടര്‍ച്ചയായി നൂറു മത്സരം കളിക്കുന്നത്. മത്സരത്തിന്റെ ആദ്യ ദിനം കിവീസ് ഒന്നാം ഇന്നിംഗ്സില്‍ 183 റണ്‍സിനു പുറത്തായി. കളിനിര്‍ത്തുമ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടിയിട്ടുണ്ട്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം