കണ്ണൂരില്‍ വീണ്ടും രാഷ്ട്രിയ സംഘര്‍ഷം ; 2 ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്

കണ്ണൂര്‍ : കണ്ണൂര്‍  കൂത്തുപറമ്പില്‍ വീണ്ടും  രാഷ്ട്രിയ സംഘര്‍ഷം. കൂത്തുപറമ്പ പാലാപറംമ്പില്‍ ബൈക്ക് യാത്രികരായ  രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്.ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി ജിതിന്‍(18),സഹപ്രവര്‍ത്തകനായ മൂര്യാട് സ്വദേശി ഷഹനാസ് (20) എന്നിവര്‍ക്ക് നേരെയാണ് ബോംബേറുണ്ടായത്.

ലക്ഷം വീട് കോളനിക്ക് സമീപത്തുനിന്ന് രാത്രി ഒന്‍പത് മണിയോടെയാണ് അക്രമസംഘം  ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറിഞ്ഞത് .ഇരുവരെയും തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .പരിക്കേറ്റവരെ ഷംസീര്‍ എം എല്‍ എ  സന്ദര്‍ശിച്ചു .

അക്രമത്തിനു പിന്നില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് സി പി എം ആരോപിച്ചു ,സംഭവ സ്ഥലത്ത് പോലീസും ഡോഗ് സ്ക്വാഡുംഎത്തി  പരിശോധന നടത്തി .അക്രമികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കി

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം