ചലച്ചിത്ര നടിയെ അക്രമിച്ച കേസ് ;പള്‍സര്‍ സുനിയ്ക്കായുള്ള അന്വേഷണം കാമുകിമാരിലേക്ക്‌

കൊച്ചി: കൊച്ചിയില്‍ ചലച്ചിത്ര നടി ഭാവനയെ  ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പെരുമ്പാവൂര്‍ സ്വദേശി  പള്‍സര്‍ സുനിയ്ക്കായുള്ള തിരച്ചിലില്‍  നിര്‍ണായക തെളിവുകള്‍ ലഭിച്ചു.
സുനിക്ക് രണ്ടു കാമുകിമാരുണ്ടെന്നും ഒളിവിലായ ശേഷം ഇയാൾ ഇവരുമായി  ഫോണില്‍ ബന്ധപ്പെട്ടിരുന്നുമെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. സുനിയുടെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് പോലീസിന് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. സുനിയുടെ കാമുകിമാരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരാനാണ് പോലീസിന്റെ നീക്കം.
സുനിയ്ക്ക് ഒളിവില്‍ പോകാന്‍ ഇവര്‍ സഹായം ചെയ്തിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കാമുകിമാരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. കഴിഞ്ഞ ദിവസം സുനി അമ്പലപ്പുഴയില്‍ ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.  പോലീസ് എത്തുന്നതിന് മുമ്പേ സുനി ഇവിടെ നിന്ന്  രക്ഷപ്പെട്ടു.

 നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സുനിയുടെ അടുത്ത സുഹൃത്തായ  മണികണ്ഠനെ പോലീസ് തിങ്കളാഴ്ച വൈകിട്ട് പാലക്കാട്ട്

നിന്നും പിടികൂടിയിട്ടുണ്ട്. ഇയാളെ ഇന്ന് ആലുവയില്‍ എത്തിക്കും. മണികണ്ഠനില്‍ നിന്നും സുനി എങ്ങോട്ടാണ് കടന്നത് എന്നതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം