ദേശീയ പതാകയുടെ നിറത്തില്‍ ചവിട്ടുമെത്ത; ആമസോൺ മാപ്പ് പറയണമെന്ന് സുഷമാ സ്വരാജ്

By | Thursday January 12th, 2017

വാഷിംഗ്ടൺ: ഇന്ത്യൻ ദേശീയ പതാകയുടെ നിറത്തിലുള്ള ചവിട്ടുമെത്ത ഇ കൊമേഴ്സ് കമ്പനി ആമസോൺ തങ്ങളുടെ വെബ്സൈറ്റിൽ നിന്നു നീക്കം ചെയ്തു. ദേശീയപതാകയെ അപമാനിക്കുന്ന തരത്തിലുള്ള ഉത്പന്നങ്ങൾ ആമസോൺ പിൻവലിക്കണമെന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നീക്കം. ഇത്തരം ചവിട്ടുമെത്തകൾ ഇനി വിൽക്കില്ലെന്നു ആമസോണിന്റെ കാനഡയിലെ വെബ്സൈറ്റ് അറിയിച്ചു. ത്രിവർണ പതാകയുടെ നിറത്തിലുള്ള ചവിട്ടുമെത്ത നിർമിച്ച ആമസോൺ മാപ്പു പറയണമെന്നും അത്തരം ഉത്പന്നങ്ങൾ പിൻവലിക്കണമെന്നും സുഷമ ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം ആമസോൺ കമ്പനിയിലെ ഉദ്യോഗസ്‌ഥർക്ക് ഇന്ത്യൻ വിസ അനുവദിക്കില്ലെന്നും ട്വിറ്ററിൽ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ആമസോൺ കമ്പനിയുമായി ഈ വിഷയം ചർച്ച ചെയ്യാൻ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷനോടു സുക്ഷമ സ്വരാജ് ആവശ്യപ്പെട്ടിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം