മായം കലര്‍ത്തിയ വെളിച്ചെണ്ണ; പതിനഞ്ചോളം ബ്രാന്‍ഡുകള്‍ക്ക് നിരോധനം

Coconut-Oil-Webതിരുവന്തപുരം : മായം കലര്‍ത്തിയതും ആരോഗ്യത്തിന് ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതുമായ വെളിച്ചെണ്ണയുടെ പതിനഞ്ചോളം ബ്രാന്‍ഡുകള്‍ നിരോധിക്കാന്‍ തീരുമാനം. മലപ്പുറം എടക്കര പത്തിരിപ്പാടത്ത് നിന്നുള്ള കേര പ്ലസ്, പാലക്കാട് നിന്നുള്ള ഗ്രീന്‍ കേരള, തിരുപ്പൂരില്‍ ഉല്‍പ്പാദിപ്പിക്കുന്ന കേര സൂപ്പര്‍, രാമനാു്കര പുതുക്കോട്ടെ കേരം ഡ്രോപ്സ്, മലപ്പുറത്തെ ബ്ലെയ്സ്, പത്തനതിട്ടയില്‍നിന്നു പുറത്തിറക്കുന്ന പുലരി, കൊച്ചിയിലെ കൊക്കോ സുധം, ഇരിങ്ങാലക്കുടയിലെ കല്ലട പ്രിയം, കേര നന്‍മ, തൃശൂരിലെ കൊപ്രാനാട്, കൊക്കനട്ട് നാട്, കോഴിക്കോട്ടെ കേരശ്രീ, വര്‍ക്കലയിലെ കേര നന്‍മ, രാമനാട്ടുകരയിലെ കേരം ഡ്രോപ്‌സ് എന്നിവയാണ് നിരോധിച്ച വെളിച്ചെണ്ണകള്‍. 2012 മുതല്‍ മൂന്നു ബ്രാന്‍ഡ് പാലുകള്‍ക്കും സംസ്ഥാനത്ത് നിരോധനമുള്ളതായി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ടി വി അനുപമ പറഞ്ഞു. ഹെറിട്ടേജ് പത്മനാഭ, ജെഷ്മ മില്‍ക്ക്, മെയ്മ, ലയാമില്‍ക്ക് എന്നീ പാല്‍ ബ്രാന്‍ഡുകള്‍ക്കും 2012ല്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ ഹെറിട്ടേജ് പത്മനാഭ ഒഴികെയുള്ള പാലുകള്‍ക്ക് നിരോധനം നിലനില്‍ക്കുന്നുണ്ടെന്നും അനുപമ പറഞ്ഞു. പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും വിഷാംശങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് വെളിച്ചെണ്ണയിലും മായം കണ്ടെത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കു നല്‍കിയ മറുപടിയിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഇക്കാര്യം വിശദീകരിച്ചത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം