ബി ജെ പിയിലേക്ക് ഇല്ല ;സുധാകരന്‍ നിലപാട് വ്യക്ത്തമാക്കി

കണ്ണൂര്‍:എന്ത് സംഭവിച്ചാലും താന്‍ സി പി ഐ എമ്മിലേക്കോ  ബി ജെ പിയിലെക്കോ പോകില്ലെന്ന് കോണ്‍ഗ്രസ്‌ നേതാവ് സുധാകരന്‍. കണ്ണൂരില്‍ വാര്‍ത്താ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് ബി ജെ പിയിലേക്ക് ക്ഷണമുണ്ടായിരുന്നുവെന്നും ഇതിനു വേണ്ടി രണ്ടു ദൂതന്മാര്‍ തന്നെ വന്നു കണ്ടിരുന്നെന്നും കഴിഞ്ഞ ദിവസം സുധാകാരന്‍ വെളിപ്പെടുത്തിയിരുന്നു.

ബി ജെ പിയിലേക്ക് ക്ഷണം കിട്ടിയെന്നു തുറന്നു പറഞ്ഞത് തന്റെ രാഷ്ട്രീയ ധാര്‍മ്മികത കൊണ്ടാണെന്നും ഇക്കാര്യത്തില്‍ തന്റെ പ്രസ്താവന രഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ദുരുപയോഗം ചെയ്തെന്നു അദ്ദേഹം പറഞ്ഞു .

ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ സി പി എം ചെപ്പടി വിദ്യ കാണിക്കുന്നുവെന്നും പി ജയരാജന്‍റെ പെരുമാറ്റം മാനസിക നില തെറ്റിയത് പോലെ ആണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

കേരളത്തില്‍ കോണ്‍ഗ്രസ്സില്‍ നിന്നും ബി ജെ പിയിലെക്കും ആരും പോകുമെന്ന് കരുതേണ്ടെന്നും അദ്ദേഹം വ്യക്ത്തമാക്കി .ബി ജെ പി ക്ഷണം വെളിപ്പെടുത്തിയതിന് പിന്നാലെ ഉണ്ടായ  വിവാദത്തെ തുടര്‍ന്നാണ്   സുധാകരന്‍ വിശദീകരണവുമായി നേരിട്ട് രംഗത്ത് വന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം