ശ്രീദേവിയുടെ മരണം ദുരൂഹത ഒഴിഞ്ഞു; വിദേശകാര്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്‌ ഇങ്ങനെ

ന്യൂഡല്‍ഹി: ബോളിവുഡ് താരം ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം റിപ്പോര്‍ട്ട്.മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ല എന്നുറപ്പിച്ച ശേഷമായിരുന്നു യുഎഇ ഗവണ്‍മെന്റ് മൃതദേഹം വിട്ടുനല്‍കിയത്.

മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും യുഎഇ ഗവണ്‍മെന്റ് മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ഹോട്ടലിലെ ബാത്ത് ടബില്‍  ശ്രീദേവിയുടെ മൃതദേഹം കണ്ടെത്തിയത്.

മരണത്തില്‍ ദുരൂഹത ഉണ്ടെന്നും പല  രീതിയിലുള്ള  വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം വാര്‍ത്താസമ്മേളനം വിളിച്ചത്.

മരണത്തെ സംബന്ധിച്ച് എന്തെങ്കിലും സംശയം നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഇതോടെ അവസാനിക്കുകയാണെന്നും ഇതില്‍ ദുരൂഹമായി ഒന്നുമില്ലെന്നും  മന്ത്രാലയം വ്യക്തമാക്കി.

അസ്വഭാവികമായ ഒന്നും പരിശോധനയില്‍ നിന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം