”ബലാത്സംഗം ചെയ്തത് 180 തവണ”കാമഭ്രാന്തനായ ആള്‍ ദൈവം മൃഗീയമായി പീഡിപ്പിച്ച യുവതിയുടെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: കാമ ഭ്രാന്തനായ ആള്‍ ദൈവം മൃഗീയമായി പീഡിപ്പിച്ച യുവതിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ … “ഞാന്‍ ഗുര്‍മീതിന്റെ മുറിയുടെ വാതില്‍ക്കലെത്തിയപ്പോള്‍ അത് അടഞ്ഞു കിടക്കുകയായിരുന്നു. ഞാന്‍ വാതില്‍ തുറന്ന് അകത്തു കടന്നപ്പോള്‍ കണ്ടത് റൂമിലെ വലിയ സ്‌ക്രീനില്‍ നീലച്ചിത്രങ്ങള്‍ കണ്ട് ആസ്വദിച്ചിരിക്കുന്ന ഗുര്‍മീതിനെ. ഞാന്‍ അകത്തു കടന്നയുടന്‍ വാതിലുകള്‍ അടയുകയായിരുന്നു. പിന്നീട് റാം റഹിം ഒരു വന്യമൃഗത്തേപ്പോലെ തന്‍റെ മേല്‍ചാടിവീണു. പിന്നീട് നടന്നത് അതിക്രൂരമായ പീഡനമായിരുന്നു”. അനുയായിയായിരുന്ന യുവതി പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്‌പേയിക്കു അയച്ച ഊമക്കത്തിലെ വരികളാണ് ഇത്.

കത്തില്‍ പറയുന്നതു പ്രകാരം ദേര സച്ച സൗദയുടെ ആസ്ഥാനത്ത് റാം റഹിമിന്റെ രഹസ്യമുറിയില്‍ വച്ചാണ് സംഭവം നടന്നത്. തന്നെക്കൂടാതെ മറ്റു രണ്ടു സ്ത്രീകളും ബലാല്‍സംഗം ചെയ്യപ്പെട്ടതായും യുവതി തന്റെ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.2002 ല്‍ യുവതി സംഭവങ്ങള്‍ വിശദീകരിച്ച് അന്നത്തെ പ്രധാന മന്ത്രിയായിരുന്ന എ ബി വാജ്പേയിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഗുര്‍മീതിനെതിരെ കേസ് എടുത്തത്.

2008 ല്‍ അദ്ദേഹത്തിനെതിരെ ബലാത്സംഗക്കുറ്റം അടക്കമുള്ളവ ചുമത്തി. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന് ഗുര്‍മീത് റാം റഹീം വിശദീകരിച്ചിരുന്നു. സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഏത് സ്ത്രീയേ കണ്ടാലും ബ്രഹ്മചര്യത്തിന്റെ ശക്തിയിൽ തന്റെ ലിംഗം ഉദ്ധരിക്കില്ലെന്നും അങ്ങിനെയുള്ള തനിക്ക് ആരെയും ബലാൽസംഗം ചെയ്യാൻ ആകില്ലെന്നും ഗുർമിത് കോടതിയിൽ വാദിച്ചു. ലൈംഗീകത എന്തെന്ന് തനിക്ക് അറിയില്ലെന്നും, അത്തരം വികാരങ്ങൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ബലാത്സംഗക്കേസിന് പുറമെ രണ്ട് കൊലപാതക കേസുകളിലും ഗുര്‍മീത് വിചാരണ നേരിടുകയാണ്. ദേരാ അനുയായി രജ്ഞിത് സിങ്, മാധ്യമ പ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപധി എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് ഗുര്‍മീത് വിചാരണ നേരിടുന്നത്. വ്യാജ കത്തുകള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് രഞ്ജിത് സിങ്ങിനെ വധിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നു. ദേരാ സച്ചാ സൗദ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാണ് മാധ്യമ പ്രവര്‍ത്തകനെ വധിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്തായാലും റാം റഹിം അഴിയ്ക്കുള്ളിലായതോടെ സര്‍ക്കാര്‍ ്അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടു കെട്ടിയിരിക്കുകയാണ് . ഇപ്പോൾ നൂറുകണക്കിന്‌ ബലാൽസംഗം ആണ്‌ ഇയാൾക്കെതിരേ ഉയരുന്നത്.

അതിൽ ഒരു സ്ത്രീയുടെ തന്നെ 180 തവണ ബലാൽസംഗം ചെയ്തു എന്ന പരാതിയും കേസും ഇപ്പോഴും ഉണ്ട്.തന്റെ മഠത്തിൽ ഇഷ്ടമുള്ള സ്ത്രീകളേ ഇതിനായി പാർപ്പിച്ച് സ്വാമി ഉപയോഗപ്പെടുത്തുകയായിരുന്നു. ഇയാളുടെ പ്രവർത്തനങ്ങളും വ്യഭിചാരവും ഓർമ്മിപ്പിക്കുന്നത് പണ്ട് സ്ത്രീകളേ ലൈംഗീക അടിമകളാക്കി വയ്ച്ച് അവരേ പ്രത്യേക കൊട്ടാരത്തിൽ പാർപ്പിച്ച് ഉപയോഗിക്കുന്ന രാജാക്കന്മാരേ പോലെയാണ്‌.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം