ഒരു വര്‍ഷം മുന്‍പ് ഉറപ്പിച്ച വിവാഹത്തില്‍ നിന്നും രജീഷ വിജയന്‍ പിന്മാറി; നടിയുടെ ഈ മാറ്റത്തിന് പിന്നില്‍ പ്രശസ്ത മലയാള സിനിമാ താരം?

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് നടി രജിഷ വിജയൻ ഒരു  വര്ഷം മുന്പ് പറഞ്ഞുറപ്പിച്ച  വിവാഹത്തിൽനിന്ന് പിന്മാറി. 2016 ജൂണിൽ കോഴിക്കോട്ടെ സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു രജിഷ വിജയന്റെയും കോഴിക്കോട് മെഡിക്കൽ കോളേജ് സ്വദേശി അശ്വിൻ മേനോന്റേയും വിവാഹ നിശ്ചയിച്ചത്.

ഇരുവരുടെയും പ്രണയത്തിന് വീട്ടുകാർ പിന്തുണ നൽകിയതിനെ തുടർന്നാണ് വിവാഹനിശ്ചയവും മോതിരം മാറ്റവും നടത്തിയത്. അടുത്ത ബന്ധുക്കൾ ഉൾപ്പടെ മുപ്പതോളം പേരാണ് അന്ന് ചടങ്ങിൽ സംബന്ധിച്ചത്.സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനാണ് അശ്വിൻ.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിന് ശേഷം രജിഷയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വന്നെന്നും  അശ്വിൻ വിളിച്ചാൽ പോലും ഫോൺ എടുക്കാത്ത അവസ്ഥയിലായിരുന്നെന്നും സുഹൃത്തുക്കൾ പറയുന്നു. പിന്നീടാണ്  വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് രജീഷ അറിയിച്ചതെന്ന്  അശ്വിന്റെ സുഹൃത്തുക്കൾ പറയുന്നു.രജിഷയുടെ നിർബന്ധത്തെ തുടർന്ന് വീട്ടുകാർ ഇടപെട്ട് വിവാഹം വേണ്ടെന്ന് വച്ചതിന് പിന്നാലെ അശ്വിൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്ന വിവാഹ നിശ്ചയ ചടങ്ങിനു എടുത്ത  ചിത്രങ്ങൾ പിൻവലിക്കുകയും അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

പുരസ്‌കാരം ലഭിച്ച സാഹചര്യത്തിൽ വിവാഹിതയായാൽ സിനിമയിലെ മികച്ച അവസരങ്ങൾ നഷ്ടമാകുമെന്ന് ഭയന്നാണ് രജിഷ വിവാഹത്തിൽനിന്ന് പിന്മാറിയതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. സിനിമയിലെ മുന്‍നിര നായികമാരില്‍ ചിലരാണ് രജീഷ ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ കാരണമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം