#brutallybeating |സ്വത്ത് ചോദിച്ചിട്ട് കൊടുത്തില്ല, വ്യവസായിയെ മകൻ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പരാതി നൽകി വീട്ടുകാർ

#brutallybeating  |സ്വത്ത് ചോദിച്ചിട്ട് കൊടുത്തില്ല, വ്യവസായിയെ മകൻ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പരാതി നൽകി വീട്ടുകാർ
Apr 27, 2024 10:02 AM | By Susmitha Surendran

ചെന്നൈ: (truevisionnews.com)   തമിഴ്നാട്ടിൽ വ്യവസായിയെ മകൻ അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. വ്യവസായിയുടെ മരണത്തിന് പിന്നാലെയാണ് നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.

ഇതിന് പിന്നാലെ നാൽപ്പതു വയസുകാരനായ മകൻ സന്തോഷ് അറസ്റ്റിലായി. ഫെബ്രുവരി 16ന് നടന്ന മർദനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.

പേരാമ്പലർ ജില്ലയിൽ ശ്രീ അമൃത ഇൻഡസ്ട്രിസ് എന്ന പേരിൽ വ്യവസായ സ്ഥാപനങ്ങൾ നടത്തുന്ന 63 വയസുകാരനായ കുളന്തയ് വേലുവിനെയാണ് 40കാരനായ മകൻ സന്തോഷ്‌ മർദ്ദിച്ചത്.

നേരത്തെ സ്വത്തു ചോദിച്ചു സന്തോഷ് പലവട്ടം അച്ഛനെ സമീപിച്ചെങ്കിലും അനുകൂല പ്രതികരണം ഇല്ലാതായതോടെയായിരുന്നു ഈ കൊടും ക്രൂരത. ഭാര്യവീട്ടിൽ താമസിക്കുന്ന സന്തോഷ്‌ സംഭവ ദിവസം രാവിലെ കുടുംബ വീട്ടിലേക്ക് കയറിച്ചെന്ന് അച്ഛനെ മർദ്ദിക്കുകയരുന്നു.

ബഹളം കേട്ട് ഓടിയെത്തിയ അയൽക്കാർ വേലുവിനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നന്നതിനിടയിലും കലിയടങ്ങാതെ അതിക്രമം തുടർന്നു. മകന്റെ ക്രൂരമായ ആക്രമണം അതിജീവിക്കാൻ വേലുവിനായില്ല.

തീർത്തും അവശനായ വേലു കഴിഞ്ഞയാഴ്ച വീട്ടിൽ വച്ചു മരിച്ചു. പിന്നാലെയാണ് കുടുംബംഗങ്ങൾ പോലീസിന് പരാതി നൽകിയതും മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതും.

ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങയിൽ പ്രചരിച്ചതോടെ കാട്ടിക്കളത്തൂർ പൊലീസ് സന്തോഷിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ സന്തോഷിനെ മെയ് അഞ്ചാം തീയ്യതി വരെ റിമാൻഡ് ചെയ്തു.

#Footage #son #brutally #beating #businessman #TamilNadu #out

Next TV

Related Stories
#RahulGandhi | അംബാനിയും അദാനിയും ടെമ്പോയിലാണ് പണം നൽകുന്നതെന്ന് എങ്ങനെ അറിയാം? മോദിക്ക് മറുപടിയുമായി രാഹുൽ

May 8, 2024 10:17 PM

#RahulGandhi | അംബാനിയും അദാനിയും ടെമ്പോയിലാണ് പണം നൽകുന്നതെന്ന് എങ്ങനെ അറിയാം? മോദിക്ക് മറുപടിയുമായി രാഹുൽ

ഇന്ന് തെലങ്കാനയുടെ മണ്ണില്‍നിന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്, അവര്‍ അംബാനിയില്‍നിന്നും അദാനിയില്‍നിന്നും എത്ര പണം സ്വീകരിച്ചിട്ടുണ്ടെന്ന്...

Read More >>
#murder | അമ്മയുടെ മുന്‍കാമുകന്റെ കുത്തേറ്റ് യുവതി മരിച്ചു; പരിക്കേറ്റ ഭര്‍ത്താവ് ആശുപത്രിയില്‍

May 8, 2024 09:48 PM

#murder | അമ്മയുടെ മുന്‍കാമുകന്റെ കുത്തേറ്റ് യുവതി മരിച്ചു; പരിക്കേറ്റ ഭര്‍ത്താവ് ആശുപത്രിയില്‍

കാന്‍സര്‍ രോഗിയായ അമ്മയെ പരിചരിക്കാന്‍ ഭര്‍ത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയപ്പോഴാണ് പതിനെട്ടുകാരിയായ ജ്യോതിക്ക് ജീവന്‍...

Read More >>
#arrest |ഷവർമ കഴിച്ച് പിറ്റേദിവസം മുതൽ ഛർദിയും വയറുവേദനയും, മൂന്നാം ദിനം മരണം; രണ്ട് പേരെ അറസ്റ്റ് ചെയ്ത്  പൊലീസ്

May 8, 2024 08:02 PM

#arrest |ഷവർമ കഴിച്ച് പിറ്റേദിവസം മുതൽ ഛർദിയും വയറുവേദനയും, മൂന്നാം ദിനം മരണം; രണ്ട് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ്...

Read More >>
#SamPitroda | വിവാദ പരാമര്‍ശം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോദ രാജിവച്ചു

May 8, 2024 07:52 PM

#SamPitroda | വിവാദ പരാമര്‍ശം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോദ രാജിവച്ചു

സ്വത്തുക്കളിൽ ഭൂരിഭാഗവും മോദി ചില കോടീശ്വരന്മാർക്ക് നൽകുകയാണ്. ഇത് ജനം കാണുന്നുണ്ട്. രാഹുലിനെ രാജകുമാരൻ എന്ന് വിളിച്ച് പരിഹസിക്കുന്ന മോദി രാഹുൽ...

Read More >>
#bjp |ബൂത്ത് ​കൈയേറി ബി.ജെ.പി സ്ഥാനാർഥിയുടെ മകൻ; വോട്ടുയന്ത്രമെടുത്ത് നൃത്തം ചവിട്ടി, കള്ളവോട്ട് ചെയ്തു

May 8, 2024 07:43 PM

#bjp |ബൂത്ത് ​കൈയേറി ബി.ജെ.പി സ്ഥാനാർഥിയുടെ മകൻ; വോട്ടുയന്ത്രമെടുത്ത് നൃത്തം ചവിട്ടി, കള്ളവോട്ട് ചെയ്തു

ബൂത്തിൽ കയറി വോട്ടുയന്ത്രമെടുത്ത് നൃത്തം ചവിട്ടിയ ഇയാൾ കള്ളവോട്ടും ചെയ്തു....

Read More >>
#NarendraModi | ‘ഇന്ത്യൻ ക്രിക്കറ്റ് ടീം അം​ഗങ്ങളെ മതത്തിന്റെ പേരിൽ കോൺ​ഗ്രസ് തീരുമാനിക്കും’; പ്രധാനമന്ത്രി നരേന്ദ്ര മോദി

May 8, 2024 01:56 PM

#NarendraModi | ‘ഇന്ത്യൻ ക്രിക്കറ്റ് ടീം അം​ഗങ്ങളെ മതത്തിന്റെ പേരിൽ കോൺ​ഗ്രസ് തീരുമാനിക്കും’; പ്രധാനമന്ത്രി നരേന്ദ്ര മോദി

“ഇന്ത്യ ചരിത്രത്തിലെ ഒരു നിർണായക ഘട്ടത്തിലാണ്. ഇന്ത്യയിൽ ‘വോട്ട് ജിഹാദ്’ വേണോ അതോ ‘രാമരാജ്യം’ വേണോ എന്ന് നിങ്ങൾ തീരുമാനിക്കണം എന്ന് മോദി...

Read More >>
Top Stories