#Suspension |ഉത്തരപേപ്പറില്‍ 'ജയ് ശ്രീറാം', വിദ്യാര്‍ഥികള്‍ പാസ്സ്; അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

#Suspension |ഉത്തരപേപ്പറില്‍ 'ജയ് ശ്രീറാം', വിദ്യാര്‍ഥികള്‍ പാസ്സ്; അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍
Apr 27, 2024 09:27 AM | By Susmitha Surendran

ലക്‌നൗ: (truevisionnews.com)   ഉത്തരക്കടലാസില്‍ 'ജയ് ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികളെ പരീക്ഷയില്‍ പാസ്സാക്കിയതായി വിമര്‍ശനം. സംഭവത്തില്‍ പ്രൊഫസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു.

ഉത്തരക്കടലാസില്‍ 'ജയ് ശ്രീറാം', ക്രിക്കറ്റ് താരങ്ങളുടെ പേരുകള്‍ എഴുതിയാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ വിജയിച്ചതെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് യുപിയിലെ സര്‍വകലാശാലയിലെ രണ്ട് പ്രൊഫസര്‍മാര്‍ക്കെതിരെയാണ് നടപടി.

വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ക്രമക്കേട് പുറത്തായത്. ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലെ സര്‍ക്കാര്‍ സര്‍വകലാശാലയിലെ രണ്ട് പ്രൊഫസര്‍മാരെയാണ് സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്.

ഒന്നാം വര്‍ഷ ഫാര്‍മസി കോഴ്സ് വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം നടത്തണമെന്നാവശ്യപ്പെട്ട് വീര്‍ ബഹാദൂര്‍ സിംഗ് പൂര്‍വാഞ്ചല്‍ യൂണിവേഴ്സിറ്റിയിലെ പൂര്‍വ വിദ്യാര്‍ഥിയായ ദിവ്യാന്‍ഷു സിംഗ് വിവരാവകാശ അപേക്ഷ നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

പ്രൊഫസര്‍മാരായ വിനയ് വര്‍മയും ആശിഷ് ഗുപ്തയും വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന് ദിവ്യാന്‍ഷു സിംഗ് ആരോപിച്ചു.

ഗവര്‍ണര്‍ക്ക് തെളിവുകളടക്കം ഇതുസംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഉത്തരക്കടലാസില്‍ ജയ് ശ്രീറാം മുദ്രാവാക്യങ്ങളും രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളുടെ പേരുകളും എഴുതിയ വിദ്യാര്‍ത്ഥികള്‍ വിജയിച്ചതായി കണ്ടെത്തി.

50 ശതമാനത്തിലധികം മാര്‍ക്കും ഇവര്‍ക്ക് നല്‍കി. സര്‍വകലാശാല അഡ്മിനിസ്‌ട്രേഷന്‍ നിയോഗിച്ച അന്വേഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സൂക്ഷ്മപരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.

സസ്‌പെന്‍ഷന് പുറമെ പ്രൊഫസര്‍മാരെ പിരിച്ചുവിടാനുള്ള ശുപാര്‍ശ നല്‍കിയതായും വൈസ് ചാന്‍സലര്‍ വന്ദന സിംഗ് സ്ഥിരീകരിച്ചു.

#JaiShriRam #answer #paper #students #pass #Suspension #teachers

Next TV

Related Stories
#beaten | വിദ്യാർഥിയെ ന​ഗ്നയാക്കി സീനിയേഴ്സിന്റെ മർദ്ദനം, ആദ്യം കേസെടുക്കാതെ പൊലീസ്; ക്രൂര ദൃശ്യങ്ങൾ വൈറലായതോടെ അറസ്റ്റ്

May 8, 2024 08:46 AM

#beaten | വിദ്യാർഥിയെ ന​ഗ്നയാക്കി സീനിയേഴ്സിന്റെ മർദ്ദനം, ആദ്യം കേസെടുക്കാതെ പൊലീസ്; ക്രൂര ദൃശ്യങ്ങൾ വൈറലായതോടെ അറസ്റ്റ്

മത്സരപരീക്ഷകൾക്കായി കോച്ചിംഗ് ക്ലാസിൽ ചേരാനാണ് ജൂനിയർ വിദ്യാർഥി ഇറ്റാവയിൽ നിന്ന്...

Read More >>
#supremecourt |തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്തമുണ്ട്: സുപ്രീം കോടതി

May 7, 2024 10:17 PM

#supremecourt |തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്തമുണ്ട്: സുപ്രീം കോടതി

പതഞ്ജലി ആയുർവേദ ഉൽപ്പന്നങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം സംബന്ധിച്ച കേസ് പരിഗണിക്കവെ ആയിരുന്നു സുപ്രീംകോടതിയുടെ...

Read More >>
#rape | 16കാരിയെ ഏഴ് പേർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം​ഗം ചെയ്തു

May 7, 2024 07:05 PM

#rape | 16കാരിയെ ഏഴ് പേർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം​ഗം ചെയ്തു

താക്കൂർഗഞ്ചിലെ സദൻ ലാല എന്നയാളുടെ ഗാരേജിലാണ് പ്രതികൾ കുട്ടിയെ...

Read More >>
#ArvindKejriwal | കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി വിചാരണ കോടതി, ഇടക്കാല ജാമ്യത്തിൽ സുപ്രീംകോടതി ഉത്തരവ് ഇന്നില്ല

May 7, 2024 03:07 PM

#ArvindKejriwal | കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി വിചാരണ കോടതി, ഇടക്കാല ജാമ്യത്തിൽ സുപ്രീംകോടതി ഉത്തരവ് ഇന്നില്ല

പക്ഷേ തിരഞ്ഞെടുപ്പാണെന്നും അസാധാരണ സാഹചര്യമുണ്ടെന്നും സുപ്രീംകോടതി...

Read More >>
#RadhikaKhera | കോൺഗ്രസ്‌ നാഷണൽ മീഡിയ കോ ഓർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ

May 7, 2024 02:59 PM

#RadhikaKhera | കോൺഗ്രസ്‌ നാഷണൽ മീഡിയ കോ ഓർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ

കഴിഞ്ഞ മാസം 30ന് പാര്‍ടി ഓഫീസില്‍വച്ച് സുശീലും രണ്ട് കോണ്‍​ഗ്രസ് വക്താക്കളും തന്നെ മുറിയില്‍ പൂട്ടിയിട്ട് മോശമായി പെരുമാറിയെന്നും രാധിക പറഞ്ഞു....

Read More >>
#terrorist | ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച്  സൈന്യം

May 7, 2024 02:31 PM

#terrorist | ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച് സൈന്യം

ഭീകരരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനും വീണ്ടെടുക്കാനും ഇതുവരെ...

Read More >>
Top Stories