‘ജീവിക്കാൻ മാർഗമില്ല, എനിക്ക് ഒരു ജോലി തരണം’: സൌമ്യ മുഖ്യമന്ത്രിയെ പറ്റിക്കാൻ ശ്രമിച്ചു?

പിണറായിയിലെ കൂട്ടക്കൊലപാതകത്തിൽ ഞെട്ടിക്കുന്ന കുറ്റസമ്മതമാണ് സൌമ്യ പൊലീസിന് മുമ്പാകെ നടത്തിയത്.
ഇപ്പോൾ പുറത്ത് വരുന്ന വിവരമാണ് സൌമ്യ പിണറായി വിജയനേയും പറ്റിക്കാൻ നോക്കിയതായി റിപ്പോർട്ട്.

അമ്മയേയും മക്കളെയും കൊലപ്പെടുത്തിയശേഷം സൌമ്യ മുഖ്യമന്ത്രിക്കൊരു നിവേദനം സമർപ്പിച്ചു. ജീവിക്കാൻ മാർഗമില്ലെന്നും ഒരു സർക്കാർ ജോലി നൽകണമെന്നുമായിരുന്നു അതിലെ ആവശ്യം.

‘എന്റെ കുടുംബത്തിനു ആവുന്ന സഹായം ചെയ്തു തരണം. എനിക്കൊരു ജോലി ലഭിക്കുകയാണെങ്കിൽ കുടുംബത്തിലുള്ള ബാക്കിയുള്ളവരെയും രക്ഷിക്കാനാകും.

ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല. അതുകൊണ്ടു സര്‍ക്കാര്‍ ജോലി നല്‍കി സഹായിക്കണം. എന്റെ രണ്ടു കുട്ടികൾക്കും അമ്മയ്ക്കും അജ്ഞാത രോഗമായിരുന്നു‘ – എന്നാണ് സൌമ്യ നിവേദനത്തിൽ എഴുതിയത്.

കഴിഞ്ഞ മാർച്ച് ഏഴിനാണു സൗമ്യയുടെ അമ്മ മരിക്കുന്നത്. മൂന്നു ദിവസം കഴിഞ്ഞ് മാർച്ച് പത്തിന് മുഖ്യമന്ത്രി മരണവീട്ടില്‍ എത്തിയപ്പോഴാണു സൗമ്യ നിവേദനം നല്‍കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം