നോക്കു കൂലിക്ക് കോഴിക്കോട്ട് കിട്ടിയത് എട്ടിന്റെ പണി; 24,333 രൂപ തിരിച്ചുനല്‍കി 12 ശതമാനം പലിശ സഹിതം

കോഴിക്കോട്: നോക്കിയോ… കൂലി… നോക്കു കൂലി എന്നാണ് പുതുമൊഴി.. നോക്കു കൂലിക്ക് കോഴിക്കോട്ട് കിട്ടിയത് എട്ടിന്റെ പണി.
ഗാര്‍ഹിക ആവശ്യത്തിനായി കൊണ്ടുവന്ന സാന്‍ഡ് സ്‌റ്റോണ്‍ ഇറക്കുന്നതിനായി തൊഴിലാളികള്‍ വാങ്ങിയ അമിത കൂലിയും നോക്കുകൂലിയും ലേബര്‍ കമീഷണര്‍ ഇടപെട്ട് തിരിച്ചുനല്‍കി.
കോവൂര്‍ യു. സജിത്തില്‍ നിന്നാണ് കോഴിക്കോട് പാലാഴി ബൈപാസിലെ കയറ്റിറക്കു തൊഴിലാളികള്‍ വാങ്ങിയ അന്യമായി കൂലി വാങ്ങിച്ചത്. തൊഴിലാളികള്‍ അമിതമായി വാങ്ങിയ 24,333 രൂപ 12 ശതമാനം പലിശ സഹിതം 27,010 രൂപയാണ് തിരിച്ചുനല്‍കിയത്.
അമിത കൂലിയും നോക്കുകൂലിയും തിരിച്ചുനല്‍കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ഉത്തരവിട്ടിട്ടും തിരിച്ചുകിട്ടിയില്ലെന്ന സജിത്തിന്റെ പരാതിയെതുടര്‍ന്നാണ് റീജ്യനല്‍ ജോയിന്റ് ലേബര്‍ കമീഷണര്‍ ഇടപെട്ടത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം