എറണാകുളത്ത് 10 വയസ്സുകാരന്‍ കുത്തേറ്റു മരിച്ചു

knife_bloodകൊച്ചി : എറണാകുളത്ത് പത്തുവയസ്സുകാരന്‍ മാനസിക വിഭ്രാന്തിയുള്ളയാളുടെ കുത്തേറ്റു മരിച്ചു. പുല്ലേപ്പടി സ്വദേശി പറപ്പള്ളിയില്‍ ക്രിസ്റ്റി ജോണ്‍ ആണ് ഇന്ന് രാവിലെ കൊല്ലപ്പെട്ടത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ക്രിസ്റ്റി. സംഭവവുമായി ബന്ധപ്പെട്ട് അയല്‍ക്കാരനായ പൊന്നാശേരി അജി ദേവസ്യയെ(40)യെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.രാവിലെ തൊട്ടടുത്തുള്ള കടയില്‍ നിന്നും പാല്‍ വാങ്ങി വരുന്ന വഴിയാണ് കുട്ടി കുത്തേറ്റു മരിച്ചത്. കുത്തേറ്റ ഉടനെ കുട്ടിയെ എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം