മുഹൂര്‍ത്തം തെറ്റാതെ വരനെ വിവാഹപ്പന്തലിലെത്താന്‍ സഹായിച്ച കൊച്ചി മെട്രോയ്ക്ക് നന്ദി പറഞ്ഞ് നവദമ്പതികള്‍

കൊച്ചി: ഗതാഗതക്കുരുക്കില്‍ നിന്നും മുഹൂര്‍ത്തം തെറ്റാതെ വിവാഹപ്പന്തലില്‍ എത്താന്‍ സഹായിച്ച കൊച്ചി മെട്രോയ്ക്ക് നന്ദി പറഞ്ഞ് ദമ്പതികള്‍. പാലക്കാട് സ്വദേശിയായ രഞ്ജിത്കുമാറും എറണാകുളം സ്വദേശിയായ ധന്യയുമാണ് ഗതാഗതകുരുക്കില്‍പ്പെട്ട് സമയം വൈകിയപ്പോള്‍ മെട്രോ തുണയായ അനുഭവം വിവരിക്കുന്നത്.

പാലക്കാട് നിന്ന് എറണാകുളത്തെ വിവാഹപ്പന്തലിലേക്ക് കാറില്‍ എത്താനായിരുന്നു വരന്റെ വീട്ടുകാര്‍ തീരുമാനിച്ചത്. സാധാരണ മൂന്നരമണിക്കൂറില്‍ പാലക്കാട് നിന്ന് എറണാകുളത്ത് എത്താം. അല്‍പ്പം നേരത്തെ എത്താം എന്ന പ്രതീക്ഷയില്‍ രാവിലെ ആറു മണിക്ക് ഇറങ്ങി. എന്നാല്‍ 11 മണിയാകാറായിട്ടും 30 കിലോമീറ്റര്‍ ഓടിയെത്താന്‍ ബാക്കിയുണ്ടായിരുന്നു. എങ്ങനെ മൂഹൂര്‍ത്തത്തിന് മുന്‍പ് എത്തുമെന്ന് ആലോചിച്ചപ്പോഴാണ് കൊച്ചി മെട്രോയെന്ന വഴി തെളിഞ്ഞത്.

‘സമയം വൈകി തുടങ്ങിയപ്പോള്‍ വിളി വന്നു വേഗം എത്തണമെന്ന്. അങ്ങനെയാണ് മെട്രോ നോക്കാം എന്ന് തോന്നിയത്. ആലുവ സ്‌റ്റേഷനിലെത്തിയപ്പോള്‍ ടിക്കറ്റെടുക്കാന്‍ നീണ്ട നിര. എന്റെ കല്യാണമാണ്, എനിക്ക് വേഗം എത്തേണ്ട ആവശ്യമുണ്ട്. അങ്ങനെ ടിക്കറ്റ് കിട്ടി, വേഗമെത്തി പിന്നെ വണ്ടി പിടിച്ച് നേരെ മണ്ഡപത്തില്‍ ഓടിക്കയറുകയായിരുന്നു’. രഞ്ജിത് കുമാര്‍ പറഞ്ഞു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം