സംവിധായകന്‍ രാജേഷ് പിള്ളയുടെ നില അതീവ ഗുരുതരം

Rajesh_Pillaiകൊച്ചി: പ്രമുഖ മലയാള സംവിധായകന്‍ രാജേഷ് പിള്ളയുടെ നില അതീവ ഗുരുതരം. കരള്‍രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് എറണാകുളം പി.വി.എസ് ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്‍റെ അവസാന ചിത്രമായ വേട്ട ഇന്നലെയായിരുന്നു റിലീസായത്. കരൾ രോഗത്തോടൊപ്പം ന്യൂമോണിയ കൂടി പിടിപെട്ടതോടെ നില വഷളാകുകയായിരുന്നു. വേട്ടയുടെ അവസാനഘട്ട ജോലികളിലായതിനാൽ രോഗത്തിന് ചികിത്സ ലഭ്യമാക്കുന്നതിൽ കാണിച്ച പിഴവാണ് ആരോഗ്യനില വഷളാവാന്‍ കാരണം. ലിവർ സിറോസിസ് ബാധിച്ച ഇദ്ദേഹത്തിന് കരൾ മാറ്റ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു.

2005ല്‍ പുറത്തിറങ്ങിയ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രമാണ് രാജേഷ് പിള്ളയുടെ ആദ്യ ചിത്രം. ഈ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും 2011ല്‍ പുറത്തിറങ്ങിയ ട്രാഫിക്ക് മലയാളത്തിലെ നവതലമുറ തരംഗത്തിന് തുടക്കം കുറിച്ച സിനിമയാണ്. സജ്ഞയ്-ബോബി ടീമിന്‍റെ തിരക്കഥയിലായിരുന്നു രാജേഷ് ട്രാഫിക് സംവിധാനം ചെയ്തത്. മലയാളത്തിൽ വൻഹിറ്റായട്രാഫിക് ഹിന്ദിയിലും തമിഴിലും പുറത്തിറങ്ങി. അദ്ദേഹം തന്നെയാണ് സംവിധാനം ചെയ്തത്.
അമല പോൾ, നിവിൻ പോളി എന്നിവർ അഭിനയിച്ച മിലിയും പ്രേക്ഷക ശ്രദ്ധ പടിച്ചുപറ്റി. അതിന് ശേഷമാണ് മഞ്ജു വാര്യരെ നായികയാക്കി വേട്ട സംവിധാനം ചെയ്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം