അന്തരിച്ച മ​ണി കേ​ര​ള​ത്തി​ന് ആ​ദ്യ സ​ന്തോ​ഷ് ട്രോ​ഫി കി​രീ​ടം നേടിത്തന്ന ക്യാ​പ്റ്റ​ൻ

ക​ള​മ​ശേ​രി: അന്തരിച്ച  മ​ണി കേ​ര​ള​ത്തി​ന് ആ​ദ്യ സ​ന്തോ​ഷ് ട്രോ​ഫി കി​രീ​ടം നേടിത്തന്ന ക്യാ​പ്റ്റ​ൻ .ഉ​ദ​ര​രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന്​കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ  ചികിത്സയിലായിരുന്ന മ​ണി വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​ഇ​ട​പ്പ​ള്ളി പോ​ണേ​ക്ക​ര ശ്മ​ശാ​ന​ത്തി​ൽ.

1973ൽ ​എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് മൈ​താ​നി​യി​ൽ റെ​യി​ൽ​വേ​സി​നെ​തി​രേ ന​ട​ന്ന ഫൈ​ന​ലി​ലാ​ണു മ​ണി കേ​ര​ള​ത്തി​നു വേണ്ടി ഹാ​ട്രി​ക് ഗോ​ൾ അടിച്ച്  ആദ്യ കിരീടം  നേടിയെടുത്തത്. കളിയുടെ അവസാന നിമിഷം  മ​ണി നേ​ടി​യ  ഗോ​ളാ​ണു കേ​ര​ള​ത്തി​നു കിരീടം ചൂടാന്‍ സാധിച്ചത്.

കെ. ​ക​രു​ണാ​ക​ര​നാ​യിരുന്നു മ​ണി​യെ ക്യാ​പ്റ്റ​ൻ മ​ണി​യെ​ന്നു സം​ബോ​ധ​ന ചെ​യ്ത​ത്. വി​ക്ട​ർ മ​ഞ്ഞി​ല, സി.​സി. ജേ​ക്ക​ബ്, ചേ​ക്കു, സേ​തു​മാ​ധ​വ​ൻ, സേ​വ്യ​ർ​പ​യ​സ് തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പ​മാ​ണു മ​ണി കി​രീ​ട നേ​ട്ട​ത്തി​ൽ പ​ങ്കാ​ളി​യാ​യ​ത്.  തൃ​ശൂ​ർ ചാ​ക്കോ​ളാ​സ് സ്വ​ർ​ണ​ക്ക​പ്പ്, ജി​വി രാ​ജ ട്രോ​ഫി, കോ​ട്ട​യം മാ​മ്മ​ൻ മാ​പ്പി​ള ട്രോ​ഫി, എ​റ​ണാ​കു​ളം നെ​ഹ്റു ക​പ്പ് എ​ന്നി​വ നേ​ടി​യ​ത് മ​ണി​യു​ടെ കളിയിലാണ്. 1969-70 കാ​ല​ത്താ​ണ് കേ​ര​ള ടീ​മി​ൽ അം​ഗ​മാ​കു​ന്ന​ത്. പി​ന്നീ​ട് അ​ഞ്ചു വ​ർ​ഷ​ക്കാ​ലം കേ​ര​ള ടീ​മി​നു വേ​ണ്ടി ക​ളി​ച്ചു. 1977മു​ത​ൽ ഫാ​ക്ടി​ന്‍റെ പ​രി​ശീ​ല​ക​നും ആ​യി​രു​ന്നു മ​ണി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം