എഎഫ്‌സി ഏഷ്യന്‍ യോഗ്യത കപ്പിലെ സാധ്യത ടീമില്‍ മലയാളി താരം അനസ് എടത്തൊടികയും

ഡല്‍ഹി : എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതയില്‍ കിര്‍ഗിസ്ഥാനുമായുള്ള മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം അനസ് എടത്തൊടിക പട്ടികയില്‍ തുടര്‍ന്നു.

ഗോള്‍ കീപ്പര്‍ ടി.പി രഹ്നേഷും സാധ്യതാ പട്ടികയിലുണ്ട്. സെപ്തംബര്‍ അഞ്ചിനാണ് കിര്‍ഗിസ്ഥാനുമായുള്ള മത്സരം. ആകെ 34 അംഗങ്ങളാണ് ക്യാമ്പില്‍. ഓഗസ്ത് 11ന് ക്യാമ്പ് തുടങ്ങും. അഞ്ച് അണ്ടര്‍ 23 കളിക്കാരെയും സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തി. സര്‍താക് ഗോലുയ്, ദേവിന്ദര്‍ സിങ്, നിഖില്‍ പൂജാരി, അനിരുദ്ധ് ഥാപ്പ, മന്‍വീര്‍ സിങ് എന്നിവരെയാണ് കോച്ച് സ്റ്റീവന്‍ കോണ്‍സ്റ്റന്റൈന്‍ ക്യാമ്പിലേക്ക് വിളിച്ചത്.

അതേസമയെ ഐഎസ്എല്ലില്‍ ഇത്തവണ പുതിയതായി എത്തിയ ടീമായ ജംഷഡ്പൂരിലാണ് അനസ് എടത്തൊടിക. അനസിനെ ഒരുകോടി പത്ത് ലക്ഷം കൊടുത്ത് ടാറ്റാ ടീമാണ് സ്വന്തമാക്കിയത്. ഇന്ത്യയുടെ എക്കാലത്തേയും മികച്ചഗോളി സുബ്രതോ പോളാണ് ടീമിലെ മറ്റൊരാകര്‍ഷണം. 87 ലക്ഷത്തിനാണ് ഗോളിയെ ജാംഷഡ്പൂര്‍ വലയിലാക്കിയത്.


മെഹ്താബ് ഹുസൈന് പുറമെ സൗത്ത് ആഫ്രിക്കന്‍ മധ്യനിരതാരം സ്പാനിയാര്‍ഡ് ടിരിയും ജാംഷഡ്പൂരിനായി ബൂട്ടുകെട്ടും. മുഴുവന്‍ വിദേശതാരങ്ങള്‍കൂടി എത്തിയാല്‍ മാത്രമേ ജംഷഡ്പൂരിന്റെ ശൗര്യം മനസിലാകൂ. ഒക്ടോബര്‍ ആദ്യവാരത്തോടെ ട്രെയിനിംഗ് ആരംഭിക്കാനാണ് ജാംഷഡ്പൂരിന്റെ പ്ലാന്‍. സ്‌പെയിനിലോ തായ്‌ലാന്റിലോ ആയിരിക്കും പരിശീലനക്യാമ്പ്.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം