രജനികാന്തിനും കമല്‍ഹാസനും പിന്നാലെ തമിഴകത്തിന്റെ സ്വന്തം ദളപതിയും രാഷ്ട്രീയത്തിലേക്ക്?!

രജനികാന്തിന്റെയും കമല്‍ഹാസന്റെയും രാഷ്ട്രീയ പ്രവേശനത്തിനു പിന്നാലെ തമിഴകത്തിന്റെ സ്വന്തം ദളപതി വിജയും രാഷ്ട്രീയത്തിലേക്ക്. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിൽ വിജയ് രാഷ്ട്രീയത്തിലേക്ക് വരുമെന്ന് പിതാവ് എസ്.എ ചന്ദ്രശേഖരനാണ് വെളിപ്പെടുത്തിയത്.

‘ഉചിതമായ സമയത്ത് വിജയ് രാഷ്ട്രീയത്തിലേക്ക് വരും. വിജയ് രാഷ്ട്രീയത്തില്‍ ശോഭിക്കും. സാമൂഹികകാര്യങ്ങളില്‍ ഇടപെടാന്‍ ഞാന്‍ അവന് പരിശീലനം നല്‍കിയിട്ടുണ്ട്. രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയത്തില്‍ ഇറങ്ങി. അവര്‍ക്കൊപ്പം ഇപ്പോള്‍ വിജയ് കൂടി രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ തമിഴകരാഷ്ട്രീയം താരങ്ങളെക്കൊണ്ട് നിറയും’ അദ്ദേഹം പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം