നട്ടപ്പാതിരയ്ക്ക് വീട്ടമ്മ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ പോലീസുകാരന്‍; കള്ളനെ പിടിക്കാന്‍ നിന്ന നാട്ടുകാരുടെ വലയില്‍ പോലീസുകാരന്‍ വീണത് ഇങ്ങനെ..

കള്ളന്മാരെ പിടിക്കാന്‍ കാവല്‍ നിന്ന നാട്ടുകാരുടെ വലയില്‍ വീണത്‌ പോലീസുകാരന്‍. പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ പോലീസ് സ്‌റ്റേഷനിലെ ഡ്രൈവറാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവം. വിരമിച്ച ഒരു എസ്‌ഐയുടെ വീട്ടില്‍ സല്‍ക്കാരത്തിനു ശേഷമാണ് പോലീസുകാരന്‍ പെരുമ്പുളിക്കല്‍ റൂട്ടിലേക്ക് തിരിച്ചത്.നിര്‍ഭാഗ്യവശാല്‍ ഇയാള്‍ റോഡില്‍ വീണു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ വഴിതെറ്റിയെന്ന് പറഞ്ഞ് തടിതപ്പി. ഇവിടെ നിന്ന് മടങ്ങിയ പോലീസുകാരന്‍ വീണ്ടും വരുമെന്ന് സൂചന ലഭിച്ച നാട്ടുകാര്‍ സ്ഥലത്തുതന്നെ ഒളിഞ്ഞിരുന്നു. അധികം വൈകാതെ പോലീസുകാരന്‍ അതേ റൂട്ടില്‍ മടങ്ങിയെത്തി. വീട്ടമ്മ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിലെത്തിയ അദ്ദേഹം, വീടിന്റെ പിന്‍ഭാഗത്തെത്തി കതകില്‍ മുട്ടി.

അതോടെ നാട്ടുകാര്‍ പോലീസുകാരനെ വളഞ്ഞിട്ടു. ചോദ്യം ചെയ്തപ്പോള്‍ തര്‍ക്കവാദ മുന്നയിച്ചതോടെ ക്ഷുഭിതരായ നാട്ടുകാര്‍ വീട്ടുമുറ്റത്തെ പ്ലാവില്‍ കെട്ടിയിട്ടു. നാട്ടുകാര്‍ ഒരുക്കിയ കെണിയില്‍ ആദ്യം കുടുങ്ങിയത് മോഷ്ടാക്കളായിരുന്നു. ഒടുവിലാണ്, താന്‍ പോലീസുകാരനാണെന്ന വെളിപ്പെടുത്തല്‍. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. നാട്ടുകാര്‍ക്കെതിരെ മൊഴി നല്കിയെങ്കിലും കേസ് വേണ്ടെന്ന് പോലീസ് തീരുമാനിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം