മറ്റൊരു ആളെ ആയിരുന്നു തട്ടിക്കൊണ്ടുപോകാന്‍ ആദ്യം പദ്ധതിയിട്ടത്;എന്നാല്‍ ഈ നടിയെ തന്നെ തിരഞ്ഞെടുത്തതിന് പിന്നില്‍ സുനിക്ക് വ്യക്തമായ കാരണങ്ങള്‍ ഉണ്ടായിരുന്നു

കൊച്ചി: യുവ നടിയെ ആക്രമിച്ച സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന മൊഴിയില്‍ ഉറച്ച് നില്‍ക്കുന്ന  പള്‍സര്‍ സുനി ഈ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തി. മറ്റൊരു ആളെ ആയിരുന്നു  തട്ടിക്കൊണ്ടുപോകാന്‍ ആദ്യം പദ്ധതിയിട്ടതത്രെ എന്നാല്‍ ഈ നടിയെ തന്നെ തിരഞ്ഞെടുത്തതിന് പിന്നില്‍  വ്യക്തമായ കാരണങ്ങള്‍ സുനി പോലീസിന് മൊഴി നല്‍കിയിരുന്നു.എന്നാല്‍ സുനി ഇടയ്ക്കിടെ മൊഴിമാറ്റിപ്പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പോലീസ് പറയുന്നു. സ്ഥിരം ക്രിമിനലുകളുടെ സ്വഭാവമാണ് പള്‍സര്‍ സുനിയും  തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഇപ്പോള്‍ ആക്രമിക്കപ്പെട്ട യുവ നടി മലയാളത്തില്‍ മാത്രമല്ല അന്യഭാഷാ സിനിമകളിലും സജീവമാണ്, മോഡലിങ് രംഗത്തും ശ്രദ്ധേയയാണ്.ഇത്   കൊണ്ടാണ് ഈ  നടിയെ തന്നെ തിരഞ്ഞെടുക്കാന്‍ കാരണമായത് എന്നാണ് സുനി പോലീസിന് മൊഴി നല്‍കിയതത്രെ.ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുക്കാന്‍ വേണ്ടിയാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതും ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്നും  മോഡല്‍ കൂടിയായ നടിയുടെ ദൃശ്യങ്ങള്‍ വച്ച്  വിലപേശിയാല്‍ കൂടുതല്‍ തുക കിട്ടും  എന്ന്‍ കരുതിയാണ് ആ നടിയെ തന്നെ തെരഞ്ഞെടുത്തത് എന്നാണ്  പള്‍സര്‍ സുനി മൊഴി നല്‍കിയിട്ടുള്ളതെന്ന്‍  മംഗളം റിപ്പോര്‍ട്ട് ചെയ്തു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം