ജയന്‍ മരിച്ചിട്ടില്ല; അമേരിക്കയില്‍ ഒളിവ് ജീവിതത്തിലാണ്; പാപ്പരാസികള്‍ പുറത്ത് വിടുന്ന ഈ വാര്‍ത്തയിലെ സത്യമെന്ത്?

മലയാള സിനിമയില്‍ ഒരു കാലത്ത് ജയന്‍ എന്ന നടന്‍ ഒരു ആവേശമായിരുന്നു.  1974ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചെറിയ വേഷങ്ങൾ ജയന് ലഭിച്ചുതുടങ്ങി. ഇവയിൽ പലതും വില്ലൻവേഷങ്ങളായിരുന്നു. ജയഭാരതിയാണ് ജയനെ ചലച്ചിത്രരംഗത്തു പരിചയപ്പെടുത്തുന്നത്. ജയന്റെ അമ്മാവന്റെ മകളായിരുന്നു ജയഭാരതി. പിന്നെ അവസരങ്ങൾ ജയനെ തേടി എത്തുകയായിരുന്നു. ഇന്ത്യന്‍ നാവിക സേനയില്‍ പെറ്റി ഓഫീസറായിരിക്കെ  ജോലി രാജിവച്ചാണ് ജയന്‍ സിനിമയില്‍ എത്തുന്നത്.അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ ജയനു കഴിഞ്ഞു.
യുവാക്കൾക്കിടയിൽ വേഷവിധാനത്തിലും ശൈലിയിലും മറക്കാനാവത്ത ഒരു തരംഗം സൃഷ്ടിച്ച അഭിനേതാവായിരുന്നു ജയൻ. ജയനെ യുവാക്കള്‍ നെഞ്ചേറ്റി നടക്കുന്ന സമയത്ത് അപ്രതീക്ഷിതമായിട്ടായിരുന്നു ജയന്റെ മരണ വാര്‍ത്ത എത്തിയത്. കോളിളക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്റര്‍ അപകടത്തിലാണ് ജയന്‍ മരിച്ചത്. കൂടുതല്‍ സ്വാഭാവികതയ്ക്ക് വേണ്ടി ജയന്‍ തന്നെ ആയിരുന്നു അതിലെ ഹെലികോപ്റ്ററില്‍ ചാടിപ്പിടിച്ച് കയറുന്ന രംഗത്തില്‍ അഭിനയിച്ചത്. ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണാണ് ജയന്‍ മരിക്കുന്നത്.

ജയന്റെ മരണത്തില്‍ ഒരുപാട് ദുരൂഹതകള്‍ ഉണ്ടായിരുന്നു. ജയനെതിരെ മലയാള സിനിമയില്‍ നടന്ന ഗൂഢാലോചനയായിരുന്നു ആ അപകടം എന്ന് വരെ പലരും പറഞ്ഞു. അപകടത്തില്‍ നിന്ന്  ജയന്‍ രക്ഷപ്പെട്ടെന്നും അമേരിക്കയിലേക്ക് കടന്നു എന്നും അവിടെ ഒളിവുജീവിതം നയിക്കുകയാണെന്നുമാണ് പിന്നീടു വരുന്ന വാര്‍ത്തകള്‍. ഇതേക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുകയാണ് കോളിളക്കം സിനിമയുടെ സഹ സംവിധായകന്‍ സോമന്‍ അമ്പാട്ട്.ജയന്റെ അവസാന നിമിഷങ്ങള്‍ക്ക് സാക്ഷികൂടിയായിരുന്നു  അമ്പാട്ട്.

36 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു പിഎന്‍ സുന്ദരം സംവിധാനം ചെയ്ത കോളിളക്കം പുറത്തിറങ്ങിയത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു ജയന്റെ ആകസ്മിക മരണം.  അന്നത്തെ ആ അപകടത്തില്‍ ജയന്‍ ശരിക്കും മരിച്ചിരുന്നില്ല എന്ന രീതിയില്‍ പല പ്രചാരണങ്ങളും ഉണ്ടായിരുന്നു. ജയന്‍ അമ്മയ്ക്ക് കത്തുകള്‍ അയക്കാറുണ്ടെന്ന് പോലും പലരും പ്രചരിപ്പിച്ചു. ആ അപകടത്തില്‍ ജയന്‍ മരിച്ചില്ലെന്നും ജയന്‍ ഇപ്പോള്‍  അമേരിക്കയില്‍ ഒളിവുജീവിതത്തില്‍  കഴിയുകയാണെന്നും വരെ വാര്‍ത്തകള്‍ വരുന്നു.എന്നാല്‍ ഇതൊക്കെ കള്ളമാണ്. ജയന്‍ മരിച്ചെന്നു വിശ്വസിക്കാന്‍ കഴിയാത്ത അദ്ധേഹത്തിന്റെ ആരാധകര്‍ പടച്ചു വിടുന്നതാണ് ഇത്തരം വാര്‍ത്തകള്‍. പക്ഷെ സത്യം ഒന്നുണ്ട് അപകട സ്ഥലത്ത് നിന്ന് കൊണ്ടുപോകുമ്പോള്‍ ജയന് ജീവനുണ്ടായിരുന്നു എന്നാല്‍ അദ്ദേഹം  ഒന്നും സംസാരിച്ചിരുന്നില്ലെന്നുമാണ്  അമ്പാട്ട് പറയുന്നത്.കനത്ത മഴകാരണം അന്ന് ജയനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയിരുന്നു എന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം