തന്റെ മകൻ തന്നേക്കാൾ മികച്ച താരമാവില്ലെന്ന് റൊണാൾഡോ

Loading...

കളിക്കളത്തിലും പുറത്തും ആത്മവിശ്വാസത്തിന്റെ പ്രതിരൂപമായാണ് റൊണാൾഡോയെ ആരാധകർ വാഴ്ത്തുന്നത്. താനാണു ലോകത്തിലെ മികച്ച കളിക്കാരനെന്ന താരത്തിന്റെ പ്രസ്താവനയും എല്ലാവർക്കും മുന്നിൽ ഒന്നാമതെത്താനുള്ള മത്സരബുദ്ധിയുമെല്ലാം തികഞ്ഞ ആത്മവിശ്വാസമായാണ് ആരാധകർ കണക്കിലിക്കുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന നേട്ടത്തിന് തന്റെ മകനോടു പോലും റൊണാൾഡോ മത്സരിക്കുന്നുണ്ടെന്നു വേണം താരത്തിന്റെ പുതിയ വെളിപ്പെടുത്തലിൽ നിന്നും മനസിലാക്കാൻ. തന്റെ മകൻ തന്നേക്കാൾ മികച്ച താരമാകാൻ സാധ്യതയില്ലെന്നാണ് റൊണാൾഡോ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

ബീയിങ്ങ് സ്പോർട്സിനു നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ തന്റെ മകന്റെ ആഗ്രഹങ്ങളെ കുറിച്ച് പറഞ്ഞത്. മകൻ തന്നേപോലെ മികച്ച താരമാകണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാൽ തന്നെയും കടത്തി വെട്ടുന്ന താരമാകാനാണ് മകന്റെ ആഗ്രഹമെന്ന് റൊണാൾഡോ പറഞ്ഞു. എന്നാൽ തന്റെ നേട്ടങ്ങൾ മറികടക്കുക റോണോ ജൂനിയറിനു ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് റൊണാൾഡോയുടെ അഭിപ്രായം. ഒട്ടു മിക്ക കാര്യങ്ങളിലും തന്നേപോലെയുള്ള മകൻ ഇറ്റാലിയൻ ലീഗുമായി വളരെ എളുപ്പത്തിൽ ഇണങ്ങിച്ചേർന്നുവെന്നും റൊണാൾഡോ പറഞ്ഞു.

Image result for ronaldo

റൊണാൾഡോ റയൽ മാഡ്രിഡ് വിട്ട് യുവൻറസിലേക്കു ചേക്കേറിയതോടെ റോണോ ജൂനിയറും യുവൻറസിന്റെ യൂത്ത് ടീമിലേക്കു ചേക്കേറിയിരുന്നു. സീനിയർ ടീമിനൊപ്പം മൂന്നു മത്സരങ്ങളിൽ ഗോൾ നേടാനാവാതെ റൊണാൾഡോ പതറിയപ്പോൾ അരങ്ങേറ്റത്തിൽ തന്നെ നാലു ഗോളുകളാണ് റോണോ ജൂനിയർ യുവന്റസ് യൂത്ത് ടീമിനു വേണ്ടി നേടിയത്. യൂത്ത് ടീമിന്റെ എല്ലാ മത്സരങ്ങളിലും തകർപ്പൻ പ്രകടനമാണ് ജൂനിയർ റോണോ കാഴ്ച വെക്കുന്നത്.

Loading...