റാഫേല്‍ വിവാദം;വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി ആവിശ്യം

ദില്ലി: റാഫേല്‍ ഇടപാടിൽ അന്വേഷണം വേണമെന്ന എം.എൽ.ശർമയുടെ പരാതിയില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. റഫാൽ വിവരങ്ങൾ കോടതിക്ക് നൽകികൂടെ എന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചു. എന്നാല്‍ കേസിൽ എതിർ കക്ഷി പ്രധാനമന്ത്രിയായത് കൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നേരിട്ട് നോട്ടീസ് കിട്ടുന്നത് തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയമായി ഉപയോഗിക‌ാനാണെന‌നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയില്‍ വാദിച്ചു. റഫാൽ ഇടപാടിലേക്ക് എത്തിയ തീരുമാനത്തിന്‍റെ വിവരങ്ങൾ കേന്ദ്രം കോടതിയില്‍ സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം