#murder | ജയിലിലായിരിക്കെ ഭാര്യ അനുജനെ വിവാഹം ചെയ്തതിന്റെ ദേഷ്യം; ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൊന്ന യുവാവ് അറസ്റ്റിൽ

#murder | ജയിലിലായിരിക്കെ ഭാര്യ അനുജനെ വിവാഹം ചെയ്തതിന്റെ ദേഷ്യം; ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൊന്ന യുവാവ് അറസ്റ്റിൽ
Apr 27, 2024 10:43 AM | By Athira V

പട്ന: ( www.truevisionnews.com  ) ‌ജയിലിലായിരിക്കെ ഭാര്യ തൻ്റെ അനുജനെ വിവാഹം കഴിച്ചെന്നറിഞ്ഞതിൻ്റെ ദേഷ്യത്തിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ബിഹാറിലെ നാഥുപുരയിലാണ് സംഭവം.

പ്രദേശവാസിയും മുമ്പ് മാലമോഷണക്കേസിൽ പ്രതിയുമായ വിജയ് സഹാനി (30) ആണ് അറസ്റ്റിലായത്.

അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ മണിക്കൂറുകൾക്ക് ശേഷമാണ് സഹോദരന്റെ മകളെ കൊലപ്പെടുത്തിയത്. മാല പൊട്ടിക്കൽ കേസിൽ അറസ്റ്റിലായി കഴിഞ്ഞ നാല് വർഷമായി വിജയ് ഗുരുഗ്രാമിലെ ബോണ്ട്‌സി ജയിലിൽ തടവിലായിരുന്നു.

ജയിലിലായിരിക്കെ സഹാനിയുമായി വേർപിരിഞ്ഞ ഭാര്യ ഇയാളുടെ ഇളയ സഹോദരനെ വിവാഹം ചെയ്യുകയും ഇവർക്ക് ഒരു കുഞ്ഞുണ്ടാവുകയും ചെയ്തു.  ഏപ്രിൽ 24ന് പ്രതി ജയിലിൽ നിന്നും ഇറങ്ങി. തുടർന്ന്, ഈ വിഷയത്തെ ചൊല്ലി ബുധൻ, വ്യാഴം ദിവസങ്ങളിൽ രാത്രി പ്രതിയും യുവതിയും തമ്മിൽ വഴക്കുണ്ടായി.

തുടർന്ന്, രോഷാകുലനായ വിജയ് പെൺകുഞ്ഞിനെ തറയിൽ എറിഞ്ഞ് കൊലപ്പെടുത്തി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ നാഥുപുര ​ഗ്രാമത്തിൽ ഒരു പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചു.

പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിന് കൈമാറിയതായും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

#Anger #his #wife #married #his #younger #brother #while #jail #Man #arrested #killing #seven #month #old #baby

Next TV

Related Stories
#murder | ഗുണ്ടാ സംഘത്തിന്റെ മർദ്ദനമേറ്റ് രണ്ട് യുവാക്കൾ മരിച്ചു

May 8, 2024 10:42 PM

#murder | ഗുണ്ടാ സംഘത്തിന്റെ മർദ്ദനമേറ്റ് രണ്ട് യുവാക്കൾ മരിച്ചു

നേരത്തെയുണ്ടായ ചില പ്രശ്നങ്ങളിൽ യാസിറിനെ അക്രമിക്കാൻ എത്തിയവരാണ് ബുധനാഴ്ച കൊല്ലപ്പെട്ടതെന്ന്...

Read More >>
#Murder | സ്വത്ത് തർക്കം; മധ്യവയസ്കൻ മാതാപിതാക്കളെ കുത്തിക്കൊന്നു

May 8, 2024 10:02 PM

#Murder | സ്വത്ത് തർക്കം; മധ്യവയസ്കൻ മാതാപിതാക്കളെ കുത്തിക്കൊന്നു

പൊലീസ് എത്തുന്നതിന് മുമ്പേ ഇവർ ര‍ക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഗൗതമിനെ ചോദ്യം ചെയ്ത്...

Read More >>
#murder | ഭാര്യയെയും മകളെയും കൊലപ്പെടുത്തി ​ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു; മകൻ ​ഗുരുതരാവസ്ഥയിൽ

May 7, 2024 10:47 AM

#murder | ഭാര്യയെയും മകളെയും കൊലപ്പെടുത്തി ​ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു; മകൻ ​ഗുരുതരാവസ്ഥയിൽ

കടബാധ്യതയാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് പ്രാഥമിക...

Read More >>
#foundbody |ഗൗതം ബുദ്ധ യൂണിവേഴ്സിറ്റി സ്റ്റാഫ് ക്വാർട്ടേഴ്സ് വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം

May 7, 2024 10:19 AM

#foundbody |ഗൗതം ബുദ്ധ യൂണിവേഴ്സിറ്റി സ്റ്റാഫ് ക്വാർട്ടേഴ്സ് വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം

ഇരുവരും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടതായാണ് പൊലീസ്...

Read More >>
#murder | മൂന്ന് പവന്‍റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; ആദ്യം ഹൃദയാഘാതം മൂലമുള്ള മരണമെന്ന് കരുതി

May 6, 2024 08:34 PM

#murder | മൂന്ന് പവന്‍റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; ആദ്യം ഹൃദയാഘാതം മൂലമുള്ള മരണമെന്ന് കരുതി

അമ്മ ധരിച്ചിരുന്ന മൂന്ന് പവന്‍റെ മാലയ്ക്ക് വേണ്ടിയായിരുന്നു കൊലപാതകം എന്ന് തന്നെയാണ് ജോജോ പൊലീസിനു നൽകിയിരിക്കുന്ന...

Read More >>
#murder | ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; യുവാവിനെ സഹോദരൻ വെട്ടിക്കൊന്നു

May 5, 2024 05:11 PM

#murder | ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; യുവാവിനെ സഹോദരൻ വെട്ടിക്കൊന്നു

ഇതിന് പിന്നാലെ സൻവർണ മനോജിനെ കോടാലി കൊണ്ട് വെട്ടി...

Read More >>
Top Stories