ദുബായ് പോലീസ് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളി സുനില്‍ നരേന്ദ്രന്‍ പള്‍സര്‍ സുനിയാണെന്ന് റിപ്പോര്‍ട്ടുകള്‍

കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി രാജ്യാന്തര പെണ്‍വാണിഭ സംഘത്തിലെ മുഖ്യകണ്ണിയാണെന്ന ഞെട്ടിക്കുന്ന റിപോര്‍ട്ട് പുറത്ത് .സുനില്‍ നരേന്ദ്രനെന്ന പേരില്‍ ദുബായ് പോലീസ് അന്വേഷിക്കുന്നത് പള്‍സര്‍ സുനിയെയാണെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. 2013-14 വര്‍ഷങ്ങളില്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ സുനി നിരവധി തവണ ദുബായില്‍ എത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. നേരത്തേ തൃക്കാക്കര എംഎല്‍എ പി ടി തോമസും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
കേരളത്തില്‍ മാത്രമല്ല ദുബായിലും  പെണ്‍വാണിഭ കേസില്‍  സുനിക്കെതിരേ കേസുള്ളതായി ഇതോടെ തെളിയുകയാണ്.


 സിബിഐ അന്വേഷിക്കുന്ന പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതിയായ ലിസി സോജന്റെ ഏജന്റുമാരായി ദുബായില്‍ പ്രവര്‍ത്തിച്ച എപി മനേഷ്, ടി എ റഫീഖ്, വര്‍ഗീസ് റാഫേല്‍ എന്നിവരുടെ മൊഴികളില്‍ സുനിയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. സിനിമയില്‍ അവസരം തേടുന്ന യുവതികളെ പ്രലോഭിപ്പിച്ചു വിദേശക്കേക്കു കടത്തുന്ന റാക്കറ്റിന്റെ മുഖ്യകണ്ണിയാണ്  സുനി.  സുനി സിനിമാക്കാരുമായി അടുപ്പമുണ്ടാക്കിയതെന്ന് ഇതിനാകുമെന്ന് സംശയിക്കുന്നുണ്ട്.
യുവതികളെ വിദേശത്തേക്കു കടത്തിയതിനു നേതൃത്വം നല്‍കിയ തൃശൂര്‍ സ്വദേശിയായ കെ വി സുരേഷിന്റെ കൂട്ടാളിയായിരുന്നു സുനില്‍. സുനി വിദേശത്തേക്കു കടക്കാതിരിക്കാന്‍ നേരത്തേ അന്വേഷണസംഘം രാജ്യാന്തര വിമാനത്താവളങ്ങളില്‍ തിരച്ചില്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സുനിക്കെതിരേ കൂടുതല്‍ കാര്യങ്ങള്‍ വെളിച്ചത്തു വന്നത്. ഇയാള്‍ക്കു മൂന്നു പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു.
 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം