#firstvote | 19-ാം വയസ് മുതൽ പ്രവാസി, ഒടുവിൽ 66-ാം വയസിൽ കന്നിവോട്ട്, ഹംസ സന്തോഷത്തിലാണ്

#firstvote | 19-ാം വയസ് മുതൽ പ്രവാസി, ഒടുവിൽ 66-ാം വയസിൽ കന്നിവോട്ട്, ഹംസ സന്തോഷത്തിലാണ്
Apr 26, 2024 01:02 PM | By Athira V

പാലക്കാട് : ( www.truevisionnews.com  ) ‌അറുപത്തിയാറാം വയസിൽ കന്നിവോട്ട് ചെയ്ത് പ്രവാസി മലയാളി. വല്ലപ്പുഴ സ്വദേശി ഹംസയാണ് അറുപത്തിയാറാം വയസിൽ കന്നിവോട്ട് ചെയ്തത്. ചെറുകോട് എൽ.പി.സ്‌കൂളിലെ ബൂത്തിലെത്തിയാണ് ഹംസ തൻ്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

19-ാം വയസിൽ വിദേശത്തേക്ക് പോയ വല്ലപ്പുഴ ചെറുകോട് വേളൂർ ഹംസക്ക് ഇന്ന് പ്രായം 66 ആണ്. രണ്ട് വർഷം മുൻപാണ് വിദേശത്ത് നിന്നുമെത്തി നാട്ടിൽ സ്ഥിര താമസം തുടങ്ങിയത്.

വിദേശത്ത് നിന്ന് അവധിയിൽ വരുമ്പോൾ നാട്ടിൽ പൊതുതിരഞ്ഞെടുപ്പ് ഉണ്ടാകാറില്ല. പൊതുതിരഞ്ഞെടുപ്പ് ഘട്ടത്തിൽ ലീവെടുത്ത് നാട്ടിലെത്താനുളള സാഹചര്യവുമുണ്ടായിരുന്നില്ല. വോട്ടർ പട്ടികയിൽ ആരും പേര് ചേർത്തിരുന്നുമില്ല.

അടുത്തിടെയാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തത്. ആദ്യമായാണ് തിരഞ്ഞെടുപ്പ് സമയത്ത് ഹംസ നാട്ടിൽ ഉണ്ടാവുന്നത്. ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ തന്നെ കന്നിവോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഹംസ. രാവിലെ എട്ടു മണിക്ക് ചെറുകോട് ഗവ.എൽ.പി.സ്‌കൂളിലെ 148 നമ്പർ ബൂത്തിലെത്തിയാണ് ഹംസ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

#66 #year #old #expat #hamza #palakkad #cast #first #vote

Next TV

Related Stories
#ARREST | തലശ്ശേരിയിൽ പരാതിക്കാരിയെ പീഡിപ്പിച്ച കേസ്; രണ്ട് അഭിഭാഷകർ അറസ്റ്റിൽ

May 7, 2024 06:10 AM

#ARREST | തലശ്ശേരിയിൽ പരാതിക്കാരിയെ പീഡിപ്പിച്ച കേസ്; രണ്ട് അഭിഭാഷകർ അറസ്റ്റിൽ

കേസുമായി അഭിഭാഷക ഓഫിസിലെത്തിയ കോഴിക്കോട്‌ സ്വദേശിനിയെ ഓഫിസിലും വീട്ടിലും വെച്ച്‌ പീഡിപ്പിച്ചെന്നാണ്‌...

Read More >>
#attack | വടകരയിലെ സിപിഎം പ്രകടനം വഴി മുടക്കി; വിമർശിച്ച് ഫേസ്ബുക്ക് ലൈവ് ഇടാൻ യുവാവിന്റെ ശ്രമം, മര്‍ദ്ദനമേറ്റു

May 7, 2024 05:58 AM

#attack | വടകരയിലെ സിപിഎം പ്രകടനം വഴി മുടക്കി; വിമർശിച്ച് ഫേസ്ബുക്ക് ലൈവ് ഇടാൻ യുവാവിന്റെ ശ്രമം, മര്‍ദ്ദനമേറ്റു

പ്രകടനം മാർഗ്ഗ തടസ്സം സൃഷ്ടിക്കുന്നുവെന്നായിരുന്നു യുവാവിന്റെ...

Read More >>
#Culprit | പൊലീസ് സ്റ്റേഷനില്‍ നിന്ന് വധശ്രമക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

May 6, 2024 10:32 PM

#Culprit | പൊലീസ് സ്റ്റേഷനില്‍ നിന്ന് വധശ്രമക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

സ്റ്റേഷനുളളിലേക്ക് കയറ്റുന്നതിനിടെയാണ് ഇയാള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. പോലീസ് സ്റ്റേഷനുളളില്‍നിന്ന് ഓടിയ പ്രതി സമീപത്തെ മൃഗാശുപത്രി...

Read More >>
#AryaRajendran |'ബസിലെ മെമ്മറി കാര്‍ഡ് സ്വാധീനമുപയോഗിച്ച് നശിപ്പിച്ചു'; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരായ എഫ്ഐആര്‍ വിവരങ്ങള്‍

May 6, 2024 10:23 PM

#AryaRajendran |'ബസിലെ മെമ്മറി കാര്‍ഡ് സ്വാധീനമുപയോഗിച്ച് നശിപ്പിച്ചു'; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരായ എഫ്ഐആര്‍ വിവരങ്ങള്‍

യദുവിന്‍റെ ഹർജിയിൽ കോടതി നിർദേശപ്രകാരമാണ് മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തിരിക്കുന്നത്....

Read More >>
#arrest |ഹോട്ടല്‍ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചുതകര്‍ത്തു; യുവാവ് അറസ്റ്റില്‍

May 6, 2024 10:15 PM

#arrest |ഹോട്ടല്‍ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചുതകര്‍ത്തു; യുവാവ് അറസ്റ്റില്‍

ഇത് കണ്ട് തടയാൻ ശ്രമിച്ച ഹോട്ടലുടമയായ യുവതിയെ കയ്യേറ്റം ചെയ്യുകയും, സമീപമിരുന്ന കമ്പിക്കഷണം ഉപയോഗിച്ച് തലയ്ക്ക്...

Read More >>
#Kanakalatha  |മലയാള നടി കനകലത അന്തരിച്ചു

May 6, 2024 09:48 PM

#Kanakalatha |മലയാള നടി കനകലത അന്തരിച്ചു

ഒടുവില്‍ വേഷമിട്ടത് പൂക്കാലമെന്ന...

Read More >>
Top Stories