ഫില്‍ ഹ്യൂസിന് ക്രിക്കറ്റ് ലോകത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Phil_Hughes_funeralമെല്‍ബണ്‍: ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ഫില്‍ ഹ്യൂസിന് ക്രിക്കറ്റ് ലോകത്തിന്റെ യാത്രാമൊഴി. ഹ്യൂസിന്റെ ജന്മനഗരമായ മാക്സ്വില്ലെയില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട്, വെസ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ തുടങ്ങി നിരവധി പ്രമുഖര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. ഹ്യൂസിന്റെ കുടുംബത്തിന്റെ അഭ്യര്‍ഥന പ്രകാരം മാക്സ്വില്ലെ നഗരത്തിലൂടെ മൃതദേഹം വിലാപയാത്രയായാണ് സംസ്കാരത്തിന് എത്തിച്ചത്. ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ ഭൂരിഭാഗം താരങ്ങളും ഹ്യൂസിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് പുറമേ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ, ടീം ഡയറക്ടര്‍ രവി ശാസ്ത്രി, കോച്ച് ഡങ്കന്‍ ഫ്ളെച്ചര്‍ തുടങ്ങിയവും സംസ്കാര ചടങ്ങുകള്‍ക്ക് സാക്ഷിയായി.

phil huges

സംസ്കാര ചടങ്ങില്‍ ഹ്യൂസിന് ആദരാഞ്ജലി അര്‍പ്പിച്ച് സംസാരിച്ച ഓസീസ് ക്യാപ്റ്റന്‍ മൈക്കിള്‍ ക്ളാര്‍ക്ക് വികാരാധീനനായി. ഹ്യൂസിനെ ക്രിക്കറ്റ് ഓസ്ട്രേലിയ എന്നും ഓര്‍ക്കുമെന്ന് ക്ളാര്‍ക്ക് പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ തുണയായി നിന്ന എല്ലാവര്‍ക്കും ക്ളാര്‍ക്ക് നന്ദി പറഞ്ഞു. നവംബര്‍ 25ന് സിഡ്നിയില്‍ നടന്ന ആഭ്യന്തര മത്സരത്തിനിടെയാണ് ഹ്യൂസിന് പന്ത് തലയില്‍ കൊണ്ട് പരിക്കേറ്റത്. രണ്ടു ദിവസം ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കിടന്ന ഹ്യൂസ് പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം