കൊലപാതകത്തിന് വളര്‍ത്തു തത്ത ഒന്നാം സാക്ഷി; വീട്ടമ്മ ജയില്‍ അഴിക്കുള്ളില്‍

ഗൃഹനാഥന്‍ കൊല്ലപ്പെട്ട കേസില്‍ വളര്‍ത്തു തത്ത സാക്ഷിയായപ്പോള്‍ വീട്ടമ്മ ജയിലറയിലായി.2015ലാണ് കേസിനാസ്പദമായ കൊലപാതകം. മാര്‍ട്ടിന്‍ ഡ്യൂറോമെന്ന ഗൃഹനാഥന്‍ കൊല്ലപ്പെട്ട കേസിലാണ്  ആഫ്രിക്കന്‍ ഗ്രേ വിഭാഗത്തില്‍പ്പെട്ട തത്ത ബഡ് സാക്ഷിയാകുന്നത്. മാര്‍ട്ടിന്‍ ഡ്യൂറോമും ഭാര്യ ഗ്ലെന്നും തമ്മിലുള്ള വഴക്കിനിടെ  ഗ്ലെന്‍ ഭര്‍ത്താവിനെ വെടിവെച്ചു കൊല്ലുകയായിരുന്നു.

5 വെടിയുണ്ടകളാണ് മാര്‍ട്ടിന്റെ ശരീരത്തില്‍ നിന്ന് കണ്ടെടുത്തത്. കൊലയ്ക്ക് ശേഷം ഗ്ലെന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെങ്കിലും രക്ഷപ്പെട്ടു. വീട്ടിനുള്ളില്‍ നിന്ന് കൈത്തോക്ക് കണ്ടെടുത്തിരുന്നെങ്കിലും കേസിലെ യഥാര്‍ത്ഥ  പ്രതി  ഗ്ലെന്‍ആണെന്ന് തെളിയിക്കാനുള്ള മറ്റു തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. തത്തയെ ഇപ്പോള്‍ വളര്‍ത്തുന്ന മാര്‍ട്ടിന്റെ മുന്‍ ഭാര്യ ക്രിസ്റ്റീന കെല്ലറാണ് കേസില്‍ തത്തയുടെ ദൃക്‌സാക്ഷിത്വം ആദ്യം പോലീസിനോട് വെളിപ്പെടുത്തിയത്.

വീട്ടുകാരുടെ സംസാരം തത്ത ആവര്‍ത്തിക്കാറുണ്ടായിരുന്നു. ഡോണ്ട് ഷൂട്ട് എന്ന വാക്കുകളും മാര്‍ട്ടിനും ഗ്ലെന്നും തമ്മിലുണ്ടായ വഴക്കിനിടയിലെ വാക്കുകളും തത്ത തുടര്‍ച്ചയായി ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് ക്രിസ്റ്റീന പൊലീസിന് മൊഴി നല്‍കിയത്.

ഇതിനെ തുടര്‍ന്നാണ് തത്ത കേസിലെ സാക്ഷിയായത്. എന്നാല്‍ കോടതി നടപടികളിലേക്ക് തത്തയെ കൊണ്ടുവന്നിരുന്നില്ല. കുടുംബ വഴക്കിനിടെ മാര്‍ട്ടിനു നേരെ  ഗ്ലെന്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് കോടതി കണ്ടെത്തി.ഗ്ലെന്നിനുള്ള ശിക്ഷ കോടതി അടുത്ത മാസം വിധിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം