കണ്ണൂരില്‍ കോണിപ്പടിയിൽ നിന്നും വീണ യുവതിക്ക് ദാരുണ അന്ത്യം

കണ്ണൂര്‍:  ഇരിട്ടിയില്‍   യുവതി കോണിപ്പടിയിൽ നിന്നും വീണു മരിച്ചു.
പുന്നാട് ടൗണിനടുത്ത് നാടോറവിട്ടിൽ കെ.എം സുനിത (35) ആണ് ‘കോണിപ്പടിയിൽ നിന്നും വീണു മരിച്ചത്.

ബുധനാഴ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവംവീടിന്റെ രണ്ടാം നിലയിൽ അലക്കിയിട്ട വസ്ത്രങ്ങളെടുക്കാൻ കയറിയ സുനിത കൈവരിയില്ലാത്ത കോണിപ്പടിയിൽ നിന്നും കാൽ വഴുതി താഴേയ്ക്കു വിഴുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മ്യതദേഹം പോസ്റ്റുമാർട്ടത്തിനായി പരിയാരം മെഡിക്കൽ   കോളേജിലേക്ക് മാറ്റി.

 

പുന്നാട് ഓട്ടോ ഡ്രൈവറും അറിയപ്പെടുന്ന കളമെഴുത്ത് പാട്ടുകാരനുമായ കരിയിൽ പ്രകാശന്റെ ഭാര്യയാണ് മരണപ്പെട്ട സുനിത.പുന്നാട് നിവേദിത വിദ്യാലയം രണ്ടാം ക്ലാസ് വിദ്യാർത്ഥി ദേവനന്ദ്  ഏക  മകനാണ്.ഉരുവച്ചാൽ പെരിഞ്ചേരിയിലെ ഗോപാലൻ നമ്പ്യാർ -മാവില കാർത്യായനിയമ്മ ദമ്പതികളുടെ മകളാണ്
സഹോദരങ്ങൾ:- ശ്രീജ, സുമിത, സുജിത, സജിത

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം