നഴ്സുമാരുടെ ശമ്പള പരിഷ്ക്കരണം : മുഖ്യ മന്ത്രിയും ആശുപത്രി അധികൃതരും നടത്തിയ ചര്‍ച്ച പരാജയം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പളം ഉയര്‍ത്തണമെന്നാവിശ്യപ്പെട്ട്  മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന  ചര്‍ച്ച പരാജയപ്പെട്ടു.

 

 

ശമ്പള പരിഷ്കരണം അനന്തമായി നീണ്ടു പോയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ആശുപത്രി അധികാരകളുടെ യോഗം വിളിച്ചു ചേര്‍ത്തത്. നിലവിലുള്ള ശമ്പളത്തിന്‍റെ 25 ശതമാനം മാത്രമേ വര്‍ധിപ്പിക്കാന്‍ സാധിക്കുവെന്ന നിലപാടില്‍ ആശുപത്രി അധികൃതര്‍ ഉറച്ചുനിന്നു.

 

 

എതിര്‍പ്പ് വ്യക്തമാക്കി മിനിമം വേതന സമിതിയ്ക്ക് മാനേജുമെന്റ് അസോസിയേഷന്‍ കത്ത് നല്‍കി. നിലവിലുള്ള ശമ്പത്തിന്‍റെ  25 ശതമാനം വര്‍ദ്ധനവ് മാത്രമേ നഴ്സുമാര്‍ക്ക് നല്‍കാനാകൂവെന്ന് അധികാരികള്‍  വ്യക്തമാക്കി.

ഇതിനെ അന്തിമ തീരുമാനം അറിയിക്കാന്‍ ഈ ആഴ്ച തന്നെ അവസാന ഘട്ട യോഗം ചേരുമെന്നും മേലധികാരികള്‍ മുഖ്യമന്ത്രിക്ക് മുന്‍പാകെ അറിയിച്ചു.

 

 

അതേസമയം സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് ഇതര സ്റ്റാഫുകളുടെ ശമ്പള വര്‍ദ്ധനവ് ചൂണ്ടിക്കാട്ടിയുള്ള പ്രപ്പോസല്‍ വിവിധ ട്രേഡ് യൂണിയനുകള്‍ മിനിമം വേതന സമിതിക്ക് കൈമാറി.

 

ശമ്പളപരിഷ്കരിക്കുമെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തിലാണ് ഏറെ കാലമായി തുടര്‍ന്ന നേഴ്സുമാരുടെ സമരം അവസാനിപ്പിച്ചത് എന്നാല്‍ മുഖ്യമന്ത്രിയും ആശുപത്രി അധികൃതരും നടത്തിയ ചര്‍ച്ച  പരാജയമായതിനെ തുടര്‍ന്ന് നേഴ്സുമാര്‍ വീണ്ടും അനിശ്ചിത കാല സമരം നടത്തും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം