എന്‍ സി ആസ്താന സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍

തിരുവനന്തപുരം: സംസ്ഥാന വിജിലൻസ് ഡയറക്ടറായി എൻ.സി.അസ്താനയെ സർ‌ക്കാർ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചു. കഴിഞ്ഞ 11 മാസമായി വിജിലൻസിന് പൂർണ ചുമതലയുള്ള ഡയറക്ടർ ഇല്ലാതിരുന്നത് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഒപ്പം, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് വിജിലൻസ് ഡയറക്ടറുടെ ചുമതല നൽകിയതിനെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു.

ബെഹ്റയെ ഡയറക്ടറാക്കിയത് ചട്ടംലംഘിച്ചാണെന്നായിരുന്നു ആരോപണം. ഇതിനെതിരെ കേന്ദ്രത്തെ സമീപിക്കുമെന്ന് ബിജെപി ആരോപിച്ചപ്പോൾ സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് ഇൻചാർജ് ഭരണമാണെന്നായിരുന്നു കോൺഗ്രസിന്‍റെ വിമർശനം.

നേരത്തെ, തന്നെ വിജിലൻസ് തലപ്പത്തേക്ക് അസ്താനയെ എത്തിക്കാൻ സർക്കാർ നീക്കം നടത്തിയിരുന്നു. എന്നാൽ, തനിക്ക് താത്പര്യമില്ലെന്ന് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുകയായിരുന്നു. ജേക്കബ് തോമസിനെ തലപ്പത്തുനിന്ന് നീക്കിയതുമുതലാണ് സംസ്ഥാന വിജിലൻസ് നാഥനില്ലാകളരിയായത്.

രണ്ടുദിവസത്തിനുള്ളിൽ വിജിലൻസിന് പുതിയ ഡയറക്ടറെ നിയമിക്കുമെന്ന് സർക്കാർ ഇന്ന് കോടതിയെ അറിയിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം