‘ഇനിയും വാഗ്ദാനങ്ങളുമായി വരേണ്ട, ബിജെപി സർക്കാരിനെ അധികാരത്തിലെത്താന്‍ അനുവദിക്കില്ല’; ഒറ്റക്കെട്ടായി ഗ്രാമവാസികൾ

വരാനുള്ള ലോകസഭാ തെരഞ്ഞെടുപ്പിൽ മുമ്പ് വാഗ്ദാനം ചെയ്ത തൊഴില്‍ നല്കിയില്ലെങ്കില്‍ ഇനി മോദിക്ക് വോട്ട് ചെയ്യില്ലെന്ന മുന്നറിയിപ്പുമായി രാജസ്ഥാനിലെ കസ്ബ ബോണ്‍ലി നഗരവാസികള്‍. റോയിട്ടേഴ്‌സ് സംഘം മേഖലയില്‍ സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കഴിഞ്ഞ തവണ തൊഴില്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്കിയതാണ്, എന്തെങ്കിലും ജോലി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ കിട്ടിയില്ല. ഇനി അദ്ദേഹത്തിന് വോട്ട് ചെയ്യില്ല’ ബിരുദാനന്ത ബിരുദധാരിയായിട്ടും പെയിന്റിങ് തൊഴിലാളിയാകേണ്ടി വന്ന രാകേഷ് കുമാര്‍ പറയുന്നു.

മോദി സർക്കാർ വാഗ്ദാനം ചെയ്ത തൊഴില്‍ തങ്ങൾക്ക് ലഭിച്ചില്ലെന്നും ഇനി ബിജെപി സർക്കാരിനെ അധികാരത്തിലെത്താന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും കസ്ബ ബോണ്‍ലി നഗരവാസികള്‍ വ്യക്തമാക്കുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം